കൊല്ലം: ജില്ലയിൽ പോളിംഗ് പൊതുവേ സമാധാനപരമായി തുടരുകയാണ്. പല ബൂത്തുകളിലും രാവിലെ മുതൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ടനിരതന്നെയാണ്.സ്ത്രീ വോട്ടറന്മാരാണ് രാവിലെ ട്ടുചെയ്യാനെത്തിയവരിലേറെയും. വാശിയേറിയ തെരഞ്ഞെടുപ്പാണെങ്കിലും അനിഷ്ടസംഭവമൊന്നുംതന്നെയില്ല .
പട്ടത്താനത്ത് വോട്ട് നഷ്ടപ്പെട്ട സ്ത്രീക്ക് ടെൻഡർ വോട്ട് കൊടുത്തത് ഒഴിച്ചാൽ പ്രശ്നം ഒന്നുംതന്നെയില്ല. ജില്ലയിലെ പ്രമുഖരെല്ലാംതന്നെ രാവിലെ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. പലരും കുടുംബസമേതമാണ് എത്തിയത്. കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എൻകെ പ്രേമചന്ദ്രൻ രാവിലെ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിശേഷം മണ്ഡലത്തിലേക്ക് പോയി. കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍ വോട്ടു രേഖപ്പെടുത്തി.
പത്തനംതിട്ട മണ്ഡലത്തിലെ കലഞ്ഞൂര്‍ ഗവ എല്‍ പി എസിലെ 167ാാം നമ്പര്‍ ബൂത്തിലാണ് വോട്ട് ചെയ്തത്.രാവിലെ 7.15ഓടെ ബൂത്തിലെത്തിയെങ്കിലും വി വി പാറ്റ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പുതിയതെത്തിച്ചാണ് വോട്ടിംഗ് ആരംഭിച്ചത്.8.30ന് വോട്ട് ചെയ്ത അദ്ദേഹം കൊല്ലം മണ്ഡലത്തിലേക്ക് പോയി. സ്ഥാനാർഥി ഡോ. ശ്രീകുമാർ രാവിലെ പത്തിന് ഉളിയക്കോവിൽ എൽപിഎസിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തി.
എൻഡിഎ സ്ഥാനാർഥി സാബുവിനും ജില്ലയിലല്ല സമ്മതിദാനാവകാശം. അക്രമസംഭവങ്ങൾ ഒന്നുംതന്നെയില്ല. സമാധാനപരമായിപോളിംഗ് തുടരുകയാണ്.കിളികൊല്ലൂരിൽ വോട്ട് ചെയ്യാനെത്തിയാൾ കുഴഞ്ഞുവീണ് മരിച്ചു.