സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണിയും രാഷ്ട്രീയ സംഘര്‍ഷവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ചുമതലപ്പെടുത്തിയവര്ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു. തീവ്രവാദി ആക്രമണവും മറ്റു സാമൂഹ്യവിരുദ്ധരുടെ ആക്രമണത്താലും പരിക്കേല്‍ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്താല്‍ അവരുടെ കുടുംബത്തെ സംരക്ഷിക്കുകയെന്ന ദൗത്യത്തോടെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നഷ്ടപരിഹാര തുകവര്ധിപ്പിച്ചത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നായി കേരളത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയവര്‍ക്കും താത്കാലികാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിപ്പിച്ച സാധാരണ പൗരന്മാര്ക്കും നഷ്ടപരിഹാര തുക ഓരേപോലെയാണ് നല്‍കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പരുക്കേല്‍ക്കുന്നവര്‍ക്കും ജീവന്നഷ്ടപ്പെടുന്നവര്ക്കുമുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കുക. ആക്രമണത്തിനിടെയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തകരാലും മൈനുകള്‍, ബോംബ് സ്ഫോടനം, ആയുധമുപയോഗിച്ചുള്ള ആക്രമണം എന്നിവയാലും ഏതെങ്കിലും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന് മരിക്കാനിടയായല് അവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 30 ലക്ഷം രൂപ നല്‍കും. ഏതെങ്കിലും സാഹചര്യങ്ങളാല്‍ അവയവങ്ങള്‍ നഷ്ടപ്പെട്ടാലോ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടാലോ 7.5 ലക്ഷവും നഷ്ടപരിഹാരമായി ലഭിക്കും.
അതേസമയം, തീവ്രവാദികളുടെ ആക്രമണത്താലും മറ്റും ഭാഗികമായി പരിക്കേറ്റാല്‍ 15 ലക്ഷം രൂപയാണ് നല്‍കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ ഡ്യൂട്ടിക്കായി വിന്യസിപ്പിച്ചവര്ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇറക്കിയ ഉത്തരവിലുണ്ട്. സംസ്ഥാനത്ത് 831 പ്രശ്നബാധിത പോളിംഗ് ബൂത്തുകളും 359 തീവ്രപ്രശ്ന ബാധിത ബൂത്തുകളുമാണുള്ളത്.
219 ബൂത്തുകളില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇതില്‍ 72 എണ്ണം വയനാട്ടിലാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിപ്പിച്ചിരിക്കുന്ന കേന്ദ്ര സായുധസേന, സംസ്ഥാന സായുധസേന, സംസ്ഥാന പോലീസ്, ഹോംഗാര്‍ഡ് എന്നിവരുപ്പെടെയുള്ള യൂണിഫോം സേനാംഗങ്ങളുടേയും താത്കാലികമായി നിയോഗിച്ചിരിക്കുന്ന സുരക്ഷാഭടന്മാർ, ഡ്രൈവര്‍മാര്‍, ക്ലീനിംഗ് സ്റ്റാഫുകള്‍, എന്നിവരുടേയും പരിരക്ഷ ഉറപ്പാക്കും വിധത്തില്‍ നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചത്.