തിരൂരങ്ങാടി: വാഹന പരിശോധനയിലും മറ്റുമായി പിഴ ഈടാക്കുന്ന രസീത് ബുക്കിൽ കൃത്രിമം കാണിച്ച സംഭവത്തിൽ എസ്ഐയെ സസ്പെൻഡ് ചെയ്തു.
തിരൂരങ്ങാടി സബ് ഇൻസ്പെക്ടർ ബിബിനെയാണ് മലപ്പുറം പോലീസ് മേധാവി എസ്.സുജിത്ത്ദാസ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
പോലീസ് ഫൈൻ ഈടാക്കുന്ന ടിആർ ഫൈവ് റസിപ്റ്റ്(പിഴയുടെ രസീത്) ബുക്കിലാണ് കൃത്രിമം നടത്തിയതായി കണ്ടെത്തിയത്.
ഫൈൻ ഈടാക്കുന്ന ആൾക്കു യഥാർഥ തുക എഴുതി നൽകും. തുടർന്ന് പിഴയുടെ രസീതിൽ കിട്ടിയ തുക കുറച്ചു കാണിക്കുകയായിരുന്നു.
ഫെബ്രുവരി എട്ടു മുതലുള്ള എല്ലാ പിഴയുടെ രസീതിലും കൃത്രിമം കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ഡിവൈഎസ്പി കെ. സുദർശന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.