പല തരത്തിലുള്ള ജ്യൂസുകൾ നമ്മൾക്കു ചുറ്റും ലഭ്യമാണ്. എന്നാൽ ആരോഗ്യദായകമായ ഘടകങ്ങൾ അടങ്ങിയിരിക്കുന്ന ജ്യൂസുകൾ ചുരുക്കമായിരിക്കും. പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കുകയാണ് മാതള നാരങ്ങ ജ്യൂസ്. നൂറിലധികം ഗുണഘടകങ്ങൾ അടങ്ങിയ ഫലവർഗങ്ങളിലൊന്നാണ് മാതളനാരങ്ങ. മാതള നാരങ്ങ ജ്യൂസ് പതിവായി കുടിക്കുന്നതി ഗുണങ്ങൾ താഴെ പറയുന്നു.
1. ആന്റിയോക്സിഡന്റിൽ ഒന്നാമൻ
മാതളനാരങ്ങയുടെ കടും ചുവപ്പു നിറത്തിലാണ് ആരോഗ്യത്തിനുതകുന്ന ഫലങ്ങൾ കൂടുതലായും അടങ്ങിയിരിക്കുന്നത്. ഗ്രീൻ ടീ, റെഡ് വൈൻ എന്നിവയെ അപേക്ഷിച്ച് മനുഷ്യ ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കാനുള്ള കഴിവ് മാതള നാരകത്തിനു കൂടുതലാണ്. ദഹനം സംബന്ധിച്ചുള്ള ആരോഗ്യ പ്രശ്നങ്ങളുൾപ്പടെ നിരവധി രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് മാതള നാരങ്ങയ്ക്കുണ്ട്.
2. വിറ്റാമിൻ സി
ഒരു ഗ്ലാസ് മാതളനാരങ്ങയുടെ ജ്യൂസിൽ മനുഷ്യന് ഒരു ദിവസം ആവശ്യമുള്ളതായ 40 ശതമാനം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. മാത്രമല്ല ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും.
3. കാൻസറിന്റെ അന്തകൻ
മുൻപ് നടത്തിയ ഗവേഷണങ്ങളിൽ കണ്ടെത്തിയത് കാൻസറിനു കാരണമായ കോശങ്ങൾ മാതളനാരങ്ങ നശിപ്പിക്കുമെന്നാണ്. എല്ലാ ദിവസവും ഭക്ഷണത്തിൽ മാതളനാരങ്ങ ജ്യൂസ് ഉൾപ്പെടുത്തിയാൽ കാൻസറിനെ കുറിച്ചോർത്ത് ദുഖിക്കുകയേ വേണ്ട.
4. അൾസ്ഹൈമേഴ്സ് തടയും
മാതളനാരങ്ങയും മാതളനാരങ്ങാ ജ്യൂസും ഓർമ ശക്തികൂട്ടുകയും മറവിയെ ഇല്ലാതാക്കുകയും ചെയ്യും.
5. ദഹനം
വിശപ്പ് വർധിപ്പിക്കാൻ ഉത്തമമാണ് മാതളനാരങ്ങ ജ്യൂസ്. മാത്രമല്ല ദഹനവും സുഖപ്രദമാക്കുന്നു. കുടൽ സംബന്ധമായ പ്രശ്നങ്ങളും മാതളനാരങ്ങ ഇല്ലാതാക്കുന്നു.
6. സന്ധിവാതത്തിന് ഉത്തമം
മുട്ടിലെ തേയ്മാനം, ആമവാതം എന്നിവയുൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ജ്യൂസ് അത്യുത്തമമാണ്. മാത്രമല്ല മാതളനാരങ്ങ കഴിച്ചാൽ സന്ധിവേദനയും ഇല്ലായ്മ ചെയ്യാം.
7. ഹൃദ്രോഗത്തിൽ നിന്നും മോചനം
മാതളനാരങ്ങ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തിയാൽ മനുഷ്യഹൃദയത്തെയും ധമനികളെയും സംരക്ഷിക്കും. കൂടാതെ രക്തയോട്ടം സുഗമമാക്കുന്നതിനും കൊളസ്ട്രോൾ നിയന്ത്രിക്കുവാനും സഹായകമാണ്.
8. രക്തസമ്മർദം കുറയ്ക്കുന്നു
അമിതമായി രക്തസമ്മർദമുണ്ടെങ്കിൽ നിർബന്ധമായും മാതളനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കാരണം രക്തസമ്മർദം കുറയ്ക്കുന്നതിനായി ഡോക്ടർമാർ പോലും നിർദേശിക്കുന്നത് മാതളനാരങ്ങ സ്ഥിരമായി കഴിക്കു എന്നാണ്.
വിറ്റാമിൻ സി കൂടുതൽ ഉള്ളതിനാൽ ത്വക്കിന്റെ സംരക്ഷണത്തിനും മാതളനാരങ്ങ ഫലപ്രദമാണ്. ശരീരത്തിന് അത്യന്താപേക്ഷിതമായ കോളജെൻ, ഇലാസ്റ്റീൻ എന്നീ പ്രോട്ടീനുകൾ മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് മുഖത്തെ ചുളിവുകളും പാടുകളും ഇല്ലായ്മ ചെയ്യാൻ മാതളനാരങ്ങയ്ക്ക് സാധിക്കും.