ഇംഗ്ലണ്ടിലും വെയ്ൽസിലുമായി മേയ്-ജൂലൈ മാസങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ഓസ്ട്രേലിയൻ ടീമിന്റെ സഹ പരിശീലകനായി മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിനെ സിഎ (ക്രിക്കറ്റ് ഓസ്ട്രേലിയ) നിയമിച്ചു. നാൽപ്പത്തിനാലുകാരനായ പോണ്ടിംഗിന്റെ സാന്നിധ്യം ഓസീസ് ബാറ്റ്സ്മാന്മാർക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
നാല് വർഷം മുന്പ് നാട്ടിൽ നടന്ന ലോകകപ്പ് ജയിച്ച് അഞ്ചാം ലോക കിരീടം കംഗാരുക്കൾ ഷെൽഫിൽ എത്തിച്ചിരുന്നു. പോണ്ടിംഗിന്റെ സാന്നിധ്യം ലോകകപ്പിൽ ടീമിനു ഗുണകരമാകുമെന്നും കിരീടം നിലനിർത്താൻ ഓസ്ട്രേലിയയെ സഹായിക്കുമെന്നും മുഖ്യപരിശീലകൻ ജെസ്റ്റിൻ ലാംഗർ പറഞ്ഞു. 375 ഏകദിനങ്ങൾ കളിച്ചിട്ടുള്ള പോണ്ടിംഗ് 2003, 2007 ലോകകപ്പുകളിൽ ഓസ്ട്രേലിയയെ കിരീടത്തിലെത്തിച്ചിരുന്നു.