ന്യൂഡൽഹി: ഐപിഎലിൽ ഡൽഹി ഡെയർ ഡെവിൾസ് പരിശീലകനായി ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം റിക്കി പോണ്ടിംഗിനെ നിയമിച്ചു. മുന്പ് രാഹുൽ ദ്രാവിഡ് വഹിച്ചിരുന്ന മുഖ്യ ഉപദേശകന്റെ റോളും പോണ്ടിംഗ് ഏറ്റെടുക്കും. ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീം പരിശീകനായതിനെ തുടർന്നാണ് ദ്രാവിഡ് ഉപദേശക സ്ഥാനമൊഴിഞ്ഞത്.
കഴിഞ്ഞ സീസണിൽ ഐപിഎൽ ജേതാക്കളായ മുംബൈ ഇന്ത്യൻസുമായാണ് പോണ്ടിംഗ് ചേർന്നു പ്രവർത്തിച്ചിരുന്നത്. 201ൽ പോണ്ടിംഗിനു കീഴിൽ മുംബൈ കിരീടം നേടി. കൂടാതെ, കോൽക്കത്ത നൈറ്റ് റൈഡേഴ്സിനായും മുംബൈ ഇന്ത്യൻസിനായും പോണ്ടിംഗ് കളിക്കാനിറങ്ങിയിട്ടുമുണ്ട്.
അതേസമയം, ഓസ്ട്രേലിയൻ ട്വന്റി 20 ടീമിനെ പരിശീലിപ്പിക്കാൻ പോണ്ടിംഗിനോട് ക്രിക്കറ്റ് ഓസ്ട്രേലിയ ആവശ്യപ്പെട്ടതായും സൂചനകളുണ്ട്.