തിരുവനന്തപുരം: നഗരത്തെ മുഴുവൻ അമ്പലപ്പറമ്പാക്കി ഭക്തർ ആറ്റുകാൽ ഭഗവതിക്ക് പൊങ്കാലയർപ്പിച്ചപ്പോൾ ആലപ്പുഴയിൽ നിന്നെത്തിയ സാമൂഹ്യ പ്രവർത്തകരുടെ പൊങ്കാല വ്യത്യസ്തമായി. അഴിമതിക്കെതിരെ പോരാടുന്ന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനും വിജിലൻസിനും ശക്തിപകരുന്നതിന് പൊങ്കാല വഴിപാട് നടത്തി. തമ്പാനൂർ കൈരളി ശ്രീ തീയേറ്ററിന് മുന്നിലാണ് ആലപ്പുഴയിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരായ വനിതകൾ ആറ്റുകാലമ്മക്ക് പൊങ്കാല അർപ്പിച്ചത്.
വ്യത്യസ്ഥമായ പൊങ്കാല..! ജേക്കബ് തോമസിനും വിജിലൻസിനും ശക്തി നൽകാൻ പൊങ്കാല; ആലപ്പുഴയിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരാണ് പൊങ്കാല അർപ്പിച്ചത്.
