പൊൻകുന്നം: നാട്ടിൽ അക്രമം നടത്തി ’രക്തം കുടിക്കുന്നവരെ’ നിലയ്ക്കു നിർത്താൻ പോലീസിനു കഴിയണമെന്ന് നിരവധി സിപിഎം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ. ചിറക്കടവിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പൊൻകുന്നത്ത് നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ ക്രമസമാധാനം നശിക്കണമെന്ന ആഗ്രഹമാണ് ബിജെപിക്കാർക്ക് എക്കാലത്തുമുള്ളതെന്നും വൈക്കം വിശ്വൻ പറഞ്ഞു.സിപിഎം ജില്ലാസെക്രട്ടറി വി.എൻ.വാസവൻ, സിഐടിയു ജില്ലാസെക്രട്ടറി ടി.ആർ.രഘുനാഥൻ, ഗിരീഷ് എസ്.നായർ, പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ.സേതുനാഥ്, കെ.എം.രാധാകൃഷ്ണൻ, വി.ജി.ലാൽ, ഡി.ബൈജു എന്നിവർ പ്രസംഗിച്ചു. പൊൻകുന്നത്ത് പ്രതിഷേധപ്രകടനവും നടത്തി.