പൊൻകുന്നം: കടയ്ക്കുള്ളിൽ ബാഗിൽ നിന്നും പണം മോഷണം പോയ സംഭവത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു അന്വേഷണം ആരംഭിച്ചു.
പൊൻകുന്നം പോസ്റ്റോഫീസിനു സമീപം വർഷങ്ങളായി പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി സ്വദേശി പി.എസ്. നാസിറിന്റെ ഉടമസ്ഥതയിലുള്ള നീതു ഓട്ടോമൊബൈൽ സ്ഥാപനത്തിലാണ് മോഷണം.
ചോറു കൊണ്ടുവരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന 40,000രൂപ ഇന്നലെ രാവിലെ 10നും 12നും ഇടയിലാണ് മോഷണം പോയതെന്ന് നസീർ പൊൻകുന്നം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പോലീസ് സമീപത്തെ പന്പിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. മോഷണം പോയി എന്നു പരാതിയിൽ പറയുന്ന സമയത്ത് ഒരു ഓട്ടോറിക്ഷയിൽ ഒരാൾ കയറിയതായും പോലീസിനു സൂചനയുണ്ട്.