സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മാ​ര​ക​മാ​യി നവീകരണം നടത്തുന്ന രാ​ജേ​ന്ദ്ര​മൈ​താ​നം വിവാദത്തിലേക്ക്

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മാ​ര​ക​മാ​യി ന​വീ​ക​ര​ണം ന​ട​ത്തു​ന്ന രാ​ജേ​ന്ദ്ര​മൈ​താ​ന​ത്തി​ന്‍റെ നി​ർ​മാ​ണം വി​വാ​ദ​ത്തി​ലേ​ക്ക്.

ദേ​ശീ​യ​പാ​ത​യു​ടെ​യും പ​ഞ്ചാ​യ​ത്ത് റോ​ഡി​ന്‍റെ​യും ഇ​ട​യ്ക്കു​ള്ള മൈ​താ​ന​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് നി​ല​വി​ലു​ള്ള നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ണെ​ന്ന വി​വാ​ദ​മാ​ണു​യ​രു​ന്ന​ത്.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് പൊ​ൻ​കു​ന്ന​ത്തെ വ​ണ്ടി​പ്പേ​ട്ട​യാ​യി​രു​ന്ന മൈ​താ​നം പി​ന്നീ​ട് സ്വാ​ത​ന്ത്ര്യ സ​മ​ര കാ​ല​ത്ത് അ​ന​വ​ധി സ​മ​ര​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച് രാ​ജേ​ന്ദ്ര മൈ​താ​ന​മാ​യി.

1947 ജൂ​ലൈ​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് പേ​ട്ട മൈ​താ​നി​യി​ൽ സ്റ്റേ​റ്റ് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ സ​മ​ര​ത്തി​ന് നേ​ർ​ക്കു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ മ​രി​ച്ച രാ​ജേ​ന്ദ്ര​ൻ എ​ന്ന 13കാ​ര​ന്‍റെ സ്മ​ര​ണ​യി​ലാ​ണ് വ​ണ്ടി​പ്പേ​ട്ട​യാ​യി​രു​ന്ന മൈ​താ​നം പൊ​ൻ​കു​ന്നം രാ​ജേ​ന്ദ്ര മൈ​താ​ന​മെ​ന്ന് പേ​രി​ട്ട​ത്.

പൊ​ൻ​കു​ന്ന​ത്ത് എ.​കെ. പാ​ച്ചു പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് നാ​മ​ക​ര​ണം ന​ട​ത്തി​യ​ത്. 1911-ൽ ​ബ്രി​ട്ട​നി​ൽ ജോ​ർ​ജ് അ​ഞ്ചാ​മ​ൻ രാ​ജാ​വി​ന്‍റെ കി​രീ​ട​ധാ​ര​ണം ന​ട​ന്ന​പ്പോ​ൾ അ​തി​ന്‍റെ സ്മ​ര​ണ​ക്കാ​യി ഈ ​മൈ​താ​ന​ത്ത് കി​ണ​ർ നി​ർ​മി​ക്ക​പ്പെ​ട്ടു.

മ​ജി​സ്‌​ട്രേ​ട്ടി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം അ​ന്ന് പ്ര​ദേ​ശ​ത്തെ ഓ​രോ കു​ടും​ബ​ത്തി​ൽ നി​ന്നും നൂ​റ് രൂ​പാ വീ​തം പി​രി​ച്ചെ​ടു​ത്താ​ണ് കി​ണ​ർ നി​ർ​മി​ച്ച​ത്. ഈ ​കി​ണ​റു​ൾ​പ്പെ​ടെ​യു​ള്ള ന​വീ​ക​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. 25 ല​ക്ഷം രൂ​പ​യു​ടെ ന​വീ​ക​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്.

മി​നി​ലോ​റി പാ​ർ​ക്കിം​ഗ് മൈ​താ​ന​മാ​യ രാ​ജേ​ന്ദ്ര​മൈ​താ​ന​ത്ത് സ്ഥി​രം വേ​ദി, മൈ​താ​ന​മാ​കെ മേ​ൽ​ക്കൂ​ര, ക​വാ​ടം തു​ട​ങ്ങി​യ​വ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും മൈ​താ​ന​ത്തി​ന്‍റെ ഒ​രു​വ​ശ​ത്തെ ടൗ​ൺ​ഹാ​ൾ റോ​ഡി​ൽ നി​ന്നും ആ​വ​ശ്യ​മാ​യ ദൂ​ര​പ​രി​ധി പാ​ലി​ക്കാ​തെ​യാ​ണ് നി​ർ​മാ​ണ​മെ​ന്നാ​ണി​പ്പോ​ൾ ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യു​മാ​യു​ള്ള ദൂ​ര​പ​രി​ധി പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന സം​ശ​യ​ത്തി​ൽ ബി​ജെ​പി ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ദേ​ശീ​യ​പാ​താ​വി​ഭാ​ഗ​ത്തി​ന് പ​രാ​തി ന​ൽ​കി. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് ആ​രോ​പ​ണ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മാ​ര​കം പൊ​ൻ​കു​ന്ന​ത്തി​ന്‍റെ പാ​ര​മ്പ​ര്യം വി​ളി​ച്ചോ​തു​ന്ന​താ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ പ​റ​ഞ്ഞു. വി​വാ​ദ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും എ​ല്ലാ ച​ട്ട​ങ്ങ​ളും പാ​ലി​ച്ചാ​ണ് നി​ർ​മാ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് നി​ർ​മാ​ണം. ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ നി​ന്നും ദൂ​ര​പ​രി​ധി പാ​ലി​ച്ചാ​ണ് നി​ർ​മാ​ണം. സ​ർ​ക്കാ​ർ നി​ർ​മാ​ണ​ത്തി​നു​ള്ള എ​ല്ലാ ച​ട്ട​ങ്ങ​ളും പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും ഗി​രീ​ഷ്‌​കു​മാ​ർ വി​ശ​ദീ​ക​രി​ച്ചു.

Related posts

Leave a Comment