മൂന്നാർ: 70 പേരുടെ ജീവൻ കവർന്നെടുത്ത പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട്.. 2020 ഓഗസ്റ്റ് ആറിന് രാത്രി 10.30-ന് പെട്ടിമുടിയിലുണ്ട ായ ഉരുൾപൊട്ടൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായിരുന്നു.
ഒരു കിലോമീറ്ററിലധികം ഉയരമുള്ള മലമുകളിൽനിന്നും ആർത്തലച്ച് എത്തിയ ഉരുളിൽ എസ്റ്റേറ്റിലെ നാലു ലയങ്ങൾ മണ്ണടിഞ്ഞു.
അവിടെയുണ്ടായിരുന്ന ലേബർ ക്ലബ്ബും കാന്റീനും തകർന്നിടഞ്ഞു. കെട്ടിടങ്ങൾ നിന്ന സ്ഥലം പാറകളും മണ്ണും വന്നടിഞ്ഞ് യുദ്ധസമാന ഭൂമിയായി.
ഒരു മാസത്തോളം നീണ്ട ുനിന്ന രക്ഷാപ്രവർത്തനങ്ങൾക്ക് സമാനതകളില്ലായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയോടെപ്പം മൂന്നൂറിലധികം ആളുകളാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
കാണാതായ 70 പേരിൽ 66 പേരുടെയും മൃതദേഹങ്ങ ൾ ഇരുപതു ദിവസംകൊണ്ടു കണ്ടെത്തി. നാലുപേരെ കണ്ടെത്താനാവാത്തത് ഇന്നും വേദനയായി അവശേഷിക്കുന്നു.
ഉറ്റവർക്ക് സൂക്ഷിക്കാൻ നല്ല ഒരു ചിത്രംപോലും കാത്തുവയ്ക്കാനാവാത്തവിധം ദുരന്തം സർവതും തട്ടിയെടുത്തു. പെട്ടിമുടിക്കു സമീപമുള്ള രാജമലയിൽ തന്നെയാണ് മരിച്ചവരെ സംസ്കരിച്ചത്.
മരിച്ചവരെ സംസ്കരിച്ച സ്ഥലത്ത് കെഡിഎച്ച്പി കന്പനി സ്മാരകം നിർമിച്ചിട്ടുണ്ട്.ഒരുവർഷം തികയുന്ന ഇന്ന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പ്രാർഥനകൾ നടത്തും.
കെഡിഎച്ച്പി കന്പനിയുടെ നേതൃത്വത്തിൽ രാവിലെ സർവമത പ്രാർഥന നടത്തും. മരിച്ചവരുടെ ബന്ധുക്കൾ ശവകുടീരത്തിൽ ചടങ്ങുകൾ നടത്താനെത്തും.
ഉച്ചകഴിഞ്ഞ് രണ്ടിന് മൂന്നാർ ഇന്റഗ്രൽ സോഷ്യൽ ട്രാൻസ്ഫൊർമേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ മൂന്നാറിലെ വിഎസ്എസ്എസ് ഹാളിൽ അനുസ്മരണ സമ്മേളനം നടത്തും.
നിഗേഷ് ഐസക്