തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ. ആളപായവും മറ്റു നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.
വാമനപുരം നദിയിൽ ജലനിരപ്പ് വലിയ രീതിയിൽ ഉയർന്നു. നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കല്ലാർ ഗോൾഡൻവാലി ചെക്ക്പോസ്റ്റിന് സമീപം റോഡിലേക്കു മരം വീണ് ഗതാഗതം തടസപ്പെട്ടു. പോസ്റ്റുകൾ ഉൾപ്പെടെ നിലംപതിച്ചു വൈദ്യുതി ബന്ധം നിലച്ചു.
വിതുര അഗ്നിരക്ഷാ സേനയും പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും കെഎസ്ഇബി ജീവനക്കാരും ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾ നടത്തുകയാണ്.