മലയാളത്തിൽ നിരവധി ശ്രദ്ധേയ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് ശ്രീനിവാസൻ സത്യൻ അന്തിക്കാട് ടീം. സൂപ്പർതാരങ്ങളെയെല്ലാം വെച്ചുളള ഇവരുടെ സിനിമകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.
ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് വിജയചിത്രങ്ങൾ ഒരുക്കിയിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കിയുളള ഞാൻ പ്രകാശാനാണ് ഈ കൂട്ടുകെട്ടിൽ ഒടുവിൽ പുറത്തിറങ്ങിയത്.
ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മറ്റൊരു ശ്രദ്ധേയ ചിത്രമായിരുന്നു പൊന്മുട്ടയിടുന്ന താറാവ്. ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചത് മോഹൻലാലിനെ ആയിരുന്നുവെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നു.
ഒരു ടെലിവിഷൻ പരിപാടിയിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.പിന്നീട് തന്നിലേക്ക് ആ കഥാപാത്രം എങ്ങനെയാണ്് എത്തിയതെന്നും നടൻ തുറന്നുപറഞ്ഞു.
പൊന്മുട്ടയിലെ താറാവ് കഥ പറയുന്പോൾ അതിൽ നായകനായി അഭിനയിക്കാൻ തിരക്കഥാകൃത്ത് രഘുനാഥ് പലേരി തീരുമാനിച്ചത് മോഹൻലാലിനെ ആയിരുന്നു എന്ന് ശ്രീനിവാസൻ പറയുന്നു. എന്നെ അതിൽ ദുബായിയിൽ നിന്ന് തിരിച്ചുവന്ന പിൽക്കാലത്ത് ജയറാം ചെയ്ത കഥാപാത്രമായിട്ടാണ് തീരുമാനിച്ചത്.
ആ വേഷം ശ്രീനിക്ക് ചെയ്തൂടെ എന്ന് ചോദിച്ചപ്പോൾ ഞാൻ സമ്മതം മൂളി. മാത്രമല്ല ഇതുപോലത്തെ രസമുളള എത് കഥയിലെ കഥാപാത്രമാവാനും എനിക്ക് ഇഷ്ടമാണ്.
പക്ഷേ എന്തുക്കൊണ്ടോ ആ സിനിമ രഘുവിന് സംവിധാനം ചെയ്യാൻ സാധിച്ചില്ല. പിന്നെയും വർഷങ്ങൾക്ക് ശേഷമാണ് സത്യൻ അന്തിക്കാട് ഈ കഥ കേൾക്കുന്നതും പുളളിക്ക് താൽപര്യമുണ്ടാവുന്നതും.
അന്ന് രഘുവിന്റെ അഭിപ്രായമനുസരിച്ച് സത്യൻ അന്തിക്കാടും മോഹൻലാലിനെ തന്നെ നായകനാക്കാനാണ് ഉദ്ദേശിച്ചത്. അങ്ങനെ ഈ എഴുതിയ തിരക്കഥ വെച്ചുകൊണ്ട് പല ചർച്ചകളും നടന്നു.
അങ്ങനെ മുന്നോട്ട് പോയികൊണ്ടിരിക്കുന്പോഴാണ് ഇന്നസെന്റ് ഈ കഥ കേൾക്കുന്നത്. അപ്പോ ഇന്നസെന്റ് പറഞ്ഞു.ഈ സിനിമയിലെ തട്ടാന്റെ കഥാപാത്രം ചെയ്യാൻ മോഹൻലാലിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. കാരണം അതൊരു ഹെവി വെയിറ്റ് ആവാൻ ചാൻസുണ്ട്.
കാരണം മോഹൻലാൽ അത് വരെ ചെയ്ത കഥാപാത്രങ്ങളൊക്കെ വെച്ച് നോക്കുന്പോാൾ അങ്ങനെയൊരു ആളിന്റെ സാന്നിധ്യം ഹെവി വെയിറ്റ് ആയിപ്പോവുമോ എന്ന സംശയമുണ്ടായിരുന്നു.
കാരണം ഇങ്ങനെയൊരു സിനിമയിൽ നിന്ന് ആളുകൾ കൂടുതൽ പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ അത് സിനിമയ്ക്ക് ദോഷം ചെയ്യും.അപ്പോ ഇന്നസെന്റാണ് പറഞ്ഞത് ഈ കഥാപാത്രത്തിന് ശ്രീനിവാസൻ തന്നെയാണ് നല്ലതെന്ന്.
സ്വഭാവികമായും രഘുനാഥ് പാലേരിയും സത്യൻ അന്തിക്കാടുമെല്ലാം അതിനെ കുറിച്ച് മാറ്റിച്ചിന്തിച്ചുതുടങ്ങി. അങ്ങനെയാണ് ഞാൻ അതിലെ പ്രധാന കഥാപാത്രമായ ഭാസ്കരൻ എന്ന തട്ടാനായി വരുന്നത്. അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞു.
-പി.ജി