മെഡിക്കല്‍ കോളജ് പരിസരത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; കൂടെയുണ്ടായിരുന്ന യുവാവിനെ തേടി പോലീസ്; മൃതദേഹം അഴുകിയതിനാല്‍ ഡോഗ് സ്‌ക്വാഡ് ഇറങ്ങിയില്ല

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി വ​​ള​​പ്പി​​ൽ ക​​ണ്ടെ​​ത്തി​​യ മൃ​​ത​​ദേ​​ഹം ലോ​​ട്ട​​റി വി​​ല്പ​​ന​​ക്കാ​​രി തൃ​​ക്കൊ​​ടി​​ത്താ​​നം പ​​ടി​​ഞ്ഞാ​​റേ​​പ്പ​​റ​​ന്പി​​ൽ പൊ​​ന്ന​​മ്മ (55)യു​​ടെ​​താ​​ണെ​​ന്ന് സ്ഥീ​​രി​​ക​​രി​​ച്ച​​തോ​​ടെ പോ​​ലീ​​സ് വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.

പൊ​​ന്ന​​മ്മ​​യ്ക്കൊ​​പ്പം ലോ​​ട്ട​​റി വി​​ല്പ​​ന ന​​ട​​ത്തി​​യി​​രു​​ന്ന യു​​വാ​​വി​​നെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​​യി പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. ഇ​​യാ​​ളെ കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണു ഇ​​പ്പോ​​ൾ അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്ന​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കാ​​ണു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ കാ​​ൻ​​സ​​ർ വാ​​ർ​​ഡി​​നു സ​​മീ​​പം മൃ​​ത​​ദേ​​ഹം ക​​ണ്ട​​ത്. മൃ​​ത​​ദേ​​ഹം ഇ​​ൻ​​ക്വ​​സ്റ്റ് അ​​ട​​ക്ക​​മു​​ള്ള ന​​ട​​പ​​ടി​​ക​​ൾ​​ക്കു ശേ​​ഷം ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

ഇ​​തി​​നി​​ടെ​​യാ​​ണ് എ​​ട്ടു ദി​​വ​​സം മു​​ന്പു മു​​ത​​ൽ അ​​മ്മ​​യെ കാ​​ണാ​​നി​​ല്ലെ​​ന്ന പ​​രാ​​തി​​യു​​മാ​​യി തൃ​​ക്കൊ​​ടി​​ത്താ​​നം സ്വ​​ദേ​​ശി​​യാ​​യ സി​​ന്ധു​​വെ​​ന്ന യു​​വ​​തി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ പോ​​ലീ​​സ് എ​​യ്ഡ് പോ​​സ്റ്റി​​ൽ എ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് ഇ​​വ​​രെ വി​​ളി​​ച്ചു വ​​രു​​ത്തി​​യ പോ​​ലീ​​സ് സം​​ഘം വ​​സ്ത്ര​​ങ്ങ​​ളും, മൃ​​ത​​ദേ​​ഹ​​ത്തി​​ൽ​​നി​​ന്നു ല​​ഭി​​ച്ച വ​​ള​​യും കാ​​ണി​​ച്ച​​ത്.

ഇ​​തോ​​ടെ​​യാ​​ണ് മ​​ക​​ൾ മൃ​​ത​​ദേ​​ഹം പൊ​​ന്ന​​മ്മ​​യു​​ടേ​​താ​​ണ് സൂ​​ച​​ന ന​​ൽ​​കി​​യ​​ത്. തു​​ട​​ർ​​ന്ന് പോ​​ലീ​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ഴി​​ഞ്ഞ എ​​ട്ടു ദി​​വ​​സ​​മാ​​യി പൊ​​ന്ന​​മ്മ​​യെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ​​രി​​സ​​ര​​ത്ത് കാ​​ണാ​​നി​​ല്ലെ​​ന്ന് ഉ​​റ​​പ്പി​​ക്കു​​ക​​യും ചെ​​യ്തു.മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ​​രി​​സ​​ര​​ത്ത് ലോ​​ട്ട​​റി വി​​ല്പ​​ന ന​​ട​​ത്തു​​ന്ന പൊ​​ന്ന​​മ്മ ആ​​ഴ്ച​​യി​​ലൊ​​രി​​ക്ക​​ലാ​​ണ് മ​​ക​​ളു​​ടെ വീ​​ട്ടി​​ലേ​​യ്ക്ക് പോ​​കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ ആ​​ഴ്ച ഇ​​വ​​ർ വീ​​ട്ടി​​ൽ എ​​ത്താ​​തെ വ​​ന്ന​​തോ​​ടെ​​യാ​​ണ് മ​​ക​​ൾ പ​​രാ​​തി​​യു​​മാ​​യി എ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ വ​​ർ​​ഷ​​ങ്ങ​​ളാ​​യി പൊ​​ന്ന​​മ്മ​​യു​​മാ​​യി ചേ​​ർ​​ന്നു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ലോ​​ട്ട​​റി വി​​ല്പ​​ന ന​​ട​​ത്തി​​യി​​രു​​ന്ന യു​​വാ​​വി​​നെ ക​​ണ്ടെ​​ത്തി​​യാ​​ൽ സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​രും.

മൃതദേഹം അഴുകിയതിനാൽ ഡോഗ് സ്ക്വാഡ് ഇറങ്ങിയില്ല

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി വ​​ള​​പ്പി​​ൽ അ​​ഴു​​കി​​യ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ സ്ത്രീ​​യു​​ടെ മൃ​​ത​​ദേ​​ഹം കി​​ട​​ന്നി​​രു​​ന്ന സ്ഥ​​ല​​ത്ത് കൂ​​ടു​​ത​​ൽ തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തി. ഗാ​​ന്ധി​​ന​​ഗ​​ർ എ​​സ്ഐ ടി.​​എ​​സ്. റെ​​നി​​ഷി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ, ബോ​​ംബ് സ്ക്വാ​​ഡാ​​ണ് തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​ത്.

മൊ​​ബൈ​​ൽ ഫോ​​റ​​ൻ​​സി​​ക് വി​​ഭാ​​ഗ​​ത്തി​​ലെ സ​​യ​​ന്‍റി​​ഫി​​ക് സ്മി​​ത എ​​സ്. നാ​​യ​​ർ, മൃ​​ത​​ദേ​​ഹ​​ത്തി​​ന്‍റെ പ്രാ​​ഥ​​മി​​ക പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ ശേ​​ഷം മൃ​​ത​​ദേ​​ഹം കി​​ട​​ന്നി​​രു​​ന്ന സ്ഥ​​ല​​ത്ത് മൊ​​ബൈ​​ൽ ഫോ​​ണോ, സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ളോ ഉ​​ണ്ടോ​​യെ​​ന്ന് അ​​റി​​യാ​​ൻ മെ​​റ്റ​​ൽ ഡി​​ക്ട​​റ്റ​​ർ ഉ​​പ​​യോ​​ഗി​​ച്ചു പ​​രി​​ശോ​​ധ​​ന​​യും ന​​ട​​ത്തി. പ​​രി​​ശോ​​ധ​​യി​​ൽ മൊ​​ബൈ​​ൽ ഫോ​​ണ്‍ ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​ല്ല.

ര​​ണ്ട് ഗോ​​ൾ​​ഡ് ക​​വ​​റിം​​ഗ് വ​​ള​​ക​​ളും ത​​ല​​യോ​​ട്ടി​​യു​​ടെ ചി​​ല ഭാ​​ഗ​​ങ്ങ​​ളും മാ​​ത്ര​​മാ​​ണ് മൃ​​ത​​ദേ​​ഹം കി​​ട​​ന്നി​​രു​​ന്ന സ്ഥ​​ല​​ത്തു​​നി​​ന്ന് ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​ഞ്ഞ​​ത്. ഡോ​​ഗ് സ്ക്വാ​​ഡ് എ​​ത്തി​​യെ​​ങ്കി​​ലും മൃ​​ത​​ദേ​​ഹം അ​​ഴു​​കി പു​​ഴു അ​​രി​​ച്ച നി​​ല​​യി​​ലും മാം​​സം അ​​സ്ഥി​​ക​​ളി​​ൽ നി​​ന്ന് വേ​​ർ​​പെ​​ട്ട നി​​ല​​യി​​ലു​​മാ​​യ​​തി​​നാ​​ൽ ഡോ​​ഗ് സ്ക്വാ​​ഡ് ഇ​​റ​​ങ്ങാ​​തെ മ​​ട​​ങ്ങി​​പ്പോ​​യി.

Related posts