കോഴിക്കോട്: കഴിഞ്ഞദിവസം ട്രെയിനിൽ പോലീസിന്റെ ക്രൂരമർദനത്തിന് ഇരയായ കൂത്തുപറമ്പ് സ്വദേശിയെ കണ്ടെത്തി.
നിർമലഗിരി പതിനൊന്നാംമൈൽ തൈപ്പറമ്പത്ത് വീട്ടിൽ കെ. ഷമീർ എന്ന പൊന്നൻ ഷമീറിനെ (45) കോഴിക്കോട് ലിങ്ക് റോഡിൽ വച്ചാണ് കണ്ടെത്തിയത്.
ഇയാളെ കോഴിക്കോട് ആർപിഎഫ് ഓഫീസിലെത്തിച്ചു. എഎസ്ഐയുടെ മർദനശേഷം ഇയാളെ വടകര സ്റ്റേഷനിൽ ഇറക്കിവിട്ടുവെന്നാണ് പോലീസ് പറഞ്ഞിരുന്നതെങ്കിലും ഇയാളെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്ക് ലഭിച്ചിരുന്നില്ല.
സഹോദരി പറഞ്ഞത്…
ഒരാഴ്ച മുമ്പ് ഷെമീർ വീട്ടിൽനിന്നു പോയതാണെന്നും കഴിഞ്ഞദിവസം സംഭവം സംബന്ധിച്ച് ടിവിയിൽ വന്ന വാർത്തയിലാണ് ഷമീറിനെ കണ്ടതെന്നുമാണ് സഹോദരി പറഞ്ഞത്.
വീട്ടിൽനിന്നു പോയാലും ഷെമീർ ഇടയ്ക്ക് പല ഫോണുകളിൽനിന്നും വിളിക്കാറുണ്ട്. എന്നാൽ, ഒരാഴ്ചയായി ഇയാളുടെ ഒരു വിവരവുമില്ലെന്നും സഹോദരി പറഞ്ഞു.
മർദനത്തിനിരയായത് ഷെമീർ ആണെന്ന് വ്യക്തമായ സാഹചര്യത്തിൽ റെയിൽവേ പോലീസും കൂത്തുപറമ്പ് പോലീസും ഷെമീറിന്റെ വീട്ടിലെത്തി അന്വേഷണം നടത്തി.
കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ റെയിൽവേ പോലീസാണ് ഷെമീറിനെക്കുറിച്ച് അന്വേഷിക്കുന്നത്.
എന്തിനു മാഹിയിൽ..?
ഒരു കളവ് കേസിൽ ശിക്ഷിക്കപ്പെട്ടതുൾപ്പെടെ മോഷണം, പീഡനം, മർദനം തുടങ്ങി അഞ്ച് കേസുകളിൽ പ്രതിയായ ഇയാൾ റിസർവേഷൻ കംപാർട്ട്മെന്റിൽ കയറിയ സംഭവം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷിക്കുന്നുണ്ട്.
പൊന്നൻ ഷെമീറിന്റെ കൂടെയുള്ള രണ്ടംഗസംഘം പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടിരുന്നു.
കൂടുതൽ, മദ്യപിച്ചതിനാൽ ഇയാൾക്ക് ഓടാൻ സാധിച്ചിരുന്നില്ല. കൂത്തുപറന്പ് സ്വദേശിയായ ഷെമീർ എങ്ങനെയാണ് മാഹിയിൽ എത്തപ്പെട്ടതെന്നും എന്തിനാണ് ട്രെയിനിൽ കയറിയതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്.
ഞായറാഴ്ചയായിരുന്നു മാവേലി എക്സ്പ്രസിൽ വച്ച് യാത്രക്കാരനായ ഷെമീറിനെ ടിക്കറ്റില്ലെന്ന് ആരോപിച്ച് റെയിൽവേ എഎസ്ഐ പ്രമോദ് ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിവീഴ്ത്തിയത്.
സംഭവം വിവാദമായതിനെ തുടർന്ന് എഎസ്ഐയെ സസ്പെൻഡ് ചെയ്തിരുന്നു.
പൊന്നൻ ഷമീറിന്റെ കൂടെ കയറിയ രണ്ടു പേരെ തെരയുന്നു
കണ്ണൂർ: പൊന്നൻ ഷമീറിന്റെ കൂടെയുള്ള രണ്ടംഗ സംഘം പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടിരുന്നു. കൂടുതൽ, മദ്യപിച്ചതിനാൽ ഇയാൾക്ക് ഓടാൻ സാധിച്ചിരുന്നില്ല.
കൂത്തുപറന്പ് സ്വദേശിയായ ഷമീർ എങ്ങനെയാണ് മാഹിയിൽ എത്തപ്പെട്ടതെന്നും എന്തിനാണ് ട്രെയിനിൽ കയറിയതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്.
ഞായറാഴ്ചയായിരുന്നു മാവേലി എക്സ്പ്രസിൽ വച്ചു യാത്രക്കാരനായ ഷമീറിനെ ടിക്കറ്റില്ലെന്ന് ആരോപിച്ചു റെയിൽവേ എഎസ്ഐ പ്രമോദ് ബൂട്ടിട്ട കാലുകൊണ്ടു ചവിട്ടി വീഴ്ത്തിയത്. സംഭവം വിവാദമായതിനെത്തുടർന്ന് എഎസ്ഐയെ സസ്പെൻഡ് ചെയ്തിരുന്നു.