പൊന്നാനി: പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ലൈംഗികപീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയത് സംഭവത്തില്‍ പ്രതി കളിക്കൂട്ടുകാരന്‍. അയല്‍വാസിയായ 15 കാരനെ അറസ്റ്റ് ചെയ്ത് മലപ്പുറം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. പ്രതിയും പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.ലൈംഗിക പീഡനത്തില്‍ മനംനൊന്താണ് പൊന്നാനി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. പ്രതിയുമായുള്ള ബന്ധം അമ്മ നേരില്‍ കണ്ടതാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത്. പൊന്നാനി ഈശ്വരമംഗലം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് ലൈംഗിക പീഡനത്തില്‍ മനംനൊന്ത് മൂന്നാഴ്ച മുന്‍പ് ആത്മഹത്യ ചെയ്തത്. വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നിട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വഷളായതിനെ തുര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍പൊട്ടി വീഴുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു .
കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ലൈംഗിക പീഡനം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരിച്ച കുട്ടി നല്ല സ്വഭാവത്തിനുടമയായിരുന്നെന്നാണ് സഹപാഠികള്‍ പോലീസിനോടു പറഞ്ഞത്. പത്തോളം സഹപാഠികളില്‍ പോലീസ് മൊഴിയെടുത്തിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് ഫോറന്‍സിക് വിഭാഗം കുട്ടിയുടെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. ജനല്‍ കമ്പിയില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടി കയര്‍പൊട്ടി നിലത്തുവീഴുകയായിരുന്നു. പ്രതിയ്‌ക്കെതിരേ പോക്‌സോ ചുമത്തും.
പെണ്‍കുട്ടിയുടെ ബന്ധങ്ങളെക്കുറിച്ച് വീട്ടുകാര്‍ മനസു തുറക്കാന്‍ വൈകിയതാണ് പ്രതിയെ അറസ്റ്റു ചെയ്യുന്നത് താമസിക്കാന്‍ കാരണം.കേസ് അന്വേഷണത്തില്‍ വീട്ടുകാര്‍ സഹകരിക്കുന്നില്ലെന്നായിരുന്നു പോലീസിന്റെ പരാതി. അതേസമയം പെണ്‍കുട്ടിയുടെ മൂത്ത സഹോദരി അയല്‍വാസിയായ കളിക്കൂട്ടുകാരനെതിരെ നിര്‍ണ്ണായക മൊഴി നല്‍കിയതോടെയാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മൂത്ത സഹോദരിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.
പോലീസിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇപ്പോള്‍ കേസന്വേഷണം മുന്നോട്ട് പോയിരുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന്റെ വിശദമായ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി നിരന്തരം ലൈംഗിക പീഡനത്തിരയായതായി തെളിഞ്ഞിരുന്നു. കുട്ടി ആശുപത്രിയില്‍ കിടക്കുമ്പോള്‍ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് മൊഴിയെടുക്കാന്‍ മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. കുട്ടി പിറ്റേ ദിവസം മരണമടയുകയും ചെയ്തു.