പൊന്നാനി: പൊന്നാനി ബീച്ചിൽ അത്ഭുത കാഴ്ചയൊരുക്കി കിലോമീറ്ററുകൾ നീളത്തിൽ മണൽതിട്ട രൂപപ്പെട്ടു. പ്രളയത്തിന് ശേഷമാണ് പൊന്നാനി ബീച്ചിൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ കരയിൽ നിന്നു കടലിലേക്ക് നടന്നു പോകാവുന്ന തരത്തിൽ മണൽ വന്നടിഞ്ഞത് അത്ഭുതകാഴ്ച്ചയാകുന്നത്.
രണ്ടു ഭാഗത്തു നിന്നു ഈ മണൽത്തിട്ടയിലേക്ക് തിരമാല വരുന്നതും കിലോമീറ്ററുകൾ കടലിലേക്ക് നടക്കാൻ സാധിക്കുന്നതിനാലുമെല്ലാം കടൽ കാഴ്ചകൾ കാണാനെത്തുന്നവരെ ഏറെ ആകർഷിക്കുന്നുണ്ട്. ഇത് കാണാനും ആസ്വദിക്കാനുമായി നിരവധി പേരാണ് ഇപ്പോൾ പൊന്നാനി ബീച്ചിലേക്ക് എത്തുന്നത്.