പൊന്നാനി: അപരിചിതനായി വന്ന മണികണ്ഠന്‍ പൊന്നാനിക്കാര്‍ക്ക് ഇന്ന് അവരിലൊരാള്‍. കഴിഞ്ഞ ദിവസം പൊന്നാനി നഗരസഭയക്ക് മുന്നില്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഷംസുവും ഒരു കൂട്ടം യുവാക്കളും ടൗണില്‍ നില്‍ക്കുന്ന സമയത്ത് നഗരസഭയ്ക്ക് മുന്നില്‍ ഒരു അപരിചിതനെ വന്നു. തികച്ചും ശാന്തനായ ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത ആ മനുഷ്യന്‍ ഹോട്ടല്‍ അന്വേഷിച്ചു. ഭക്ഷണം കഴിച്ചിട്ടില്ലെന്നു പറഞ്ഞപ്പോള്‍ യുവാക്കള്‍ ആ മനുഷ്യന് ഭക്ഷണം വാങ്ങിച്ചു കൊടുത്തു.
തമിഴ്‌നാട് തിരുത്തിനി സ്വദേശിയാണെന്നും മണികണ്ഠന്‍ എന്ന് പേരും യുവാവ്് പറഞ്ഞു. യാചകനായിരിക്കുമെന്നാണ് യുവാക്കള്‍ കരുതിയത്. അഛനും അമ്മയും മരണപ്പെടുകയും ശേഷം തന്റെ രണ്ടു സഹോദരങ്ങള്‍ കുടുംബ സ്വത്ത് തട്ടി എടുത്ത് വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്ത കഥകള്‍ പറഞ്ഞു. ഭിന്നശേഷിക്കാരനായ 34 വയസുള്ള ആ മനുഷ്യന്‍ ഇതുവരെ ഒരാളോടും ഭിക്ഷ യാചിച്ചിട്ടില്ല. ജീവിതത്തില്‍ അയാള്‍ വെറുക്കുന്നത് യാചനയാണ്. ഭിന്നശേഷിക്കാരനായ ആ മനുഷ്യന്‍ കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടത്.
ഭുമിയില്‍ നടക്കാന്‍ കഴിയാത്ത തനിക്ക് ഒരു മുചക്ര സൈക്കിള്‍ കിട്ടുകയാണെങ്കില്‍ ഒരാളുടെ മുന്നിലും കൈ നീട്ടാതെ ലോട്ടറി വിറ്റു ജീവിക്കാം എന്നു കൈക്കൂപ്പി പറഞ്ഞപ്പോള്‍ കേട്ടു നിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു. ഈ സമയം കൂടെ ഉണ്ടായിരുന്ന നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ ഒ.ഒ.ഷംസു നാളെ നിങ്ങള്‍ക്ക് വണ്ടി കിട്ടുമെന്ന് പറയുകയും ചെയ്തു. പിറ്റേ ദിവസം തന്നെ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി നഗരസഭയുടെ സഹായത്താല്‍ ആ മനുഷ്യന്റെ വലിയ ആഗ്രഹമായ സൈക്കിള്‍ നല്‍കി.