മലയാളത്തിലൂടെയെത്തി തെന്നിന്ത്യയിലാകെ തരംഗമായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്.
ഏറ്റവുമൊടുവില്‍ മണിരത്നത്തിന്റെ പൊന്നിയന്‍ സെല്വന് എന്ന ചിത്രത്തില്‍ അഭിനയിച്ച് തരംഗമായിരിക്കുകയാണ്.
സൂപ്പര്‍താരങ്ങളെ അണിനിരത്തി മണിരത്നം സംവിധാനം ചെയ്ത സിനിമയില്‍ വളരെ പ്രധാന്യമുള്ള വേഷമായിരുന്നു ഐശ്വര്യ അവതരിപ്പിച്ചത്.
ആ കഥാപാത്രം കുറച്ച് സെക്സി ആയിരിക്കുമെന്ന് സംവിധായകന് ആദ്യമേ തന്നോട് പറഞ്ഞിരുന്നതായിട്ടാണ് നടി പറയുന്നത്. അത് ചെയ്യാന്‍ തീരുമാനിച്ചതിനെക്കുറിച്ചും ശേഷമുണ്ടായ കഥകളുമൊക്കെ ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് ഐശ്വര്യലക്ഷ്മി.
പൂങ്കുഴലി സെക്സിയായ കഥാപാത്രമാണ്. ആ രീതിയിലെ ചിത്രീകരിക്കാന്‍ സാധിക്കൂ, ഐശ്വര്യ കംഫര്‍ട്ടബിള്‍ ആയിരിക്കില്ലേ എന്ന് മണി സാര്‍ ചോദിച്ചിരുന്നു.
അദ്ദേഹം അത്തരമൊരു കഥാപാത്രത്തന്റെ എല്ലാ സൗന്ദര്യത്തോടെയും ഷൂട്ട് ചെയ്യും എന്ന് ഉറപ്പുണ്ടായിരുന്നു. സെക്സി കഥാപാത്രത്തെ അവതരിപ്പിക്കുക വെല്ലുവിളിയാണ്. അത് വിജയിച്ചു എന്നതിന് തെളിവാണ് പ്രേക്ഷകര്‍ നല്കുന്ന സ്നേഹം.
സ്വന്തം കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ കഴിയുന്ന പെണ്ണിനെയാണ് ബോള്‍ഡ് എന്നതുകൊണ്ട് സമൂഹം ഉദ്ദേശിക്കുന്നത്.
ബോള്‍ഡ് പെണ്‍കുട്ടിയെന്ന് എടുത്ത് പറയുന്നതില്‍നിന്നു സമൂഹത്തിലെ ഒരു സാധാരണ കാര്യമായി മാറണം പെണ്‍കുട്ടികളുടെ ബോള്‍ഡ്നെസ്. സ്വന്തമായി അഭിപ്രായമുള്ള, സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒരു പെണ്ണ് താന്തോന്നിയല്ല.
സ്നേഹമില്ലാത്തവളല്ല. എന്റെ ബോള്‍ഡ് കഥാപാത്രങ്ങളെല്ലാം തന്റെ അഭിപ്രായത്തെ വിലമതിക്കുന്നതിനൊപ്പം കുടുംബത്തെ സ്നേഹിക്കുന്ന, ഭര്‍ത്താവിനെ സ്നേഹിക്കുന്ന, കാമുകനെ സ്നേഹിക്കുന്ന അലിവുള്ള സ്ത്രീയായിരുന്നു.
ഒട്ടും പ്രതീക്ഷിക്കാത്ത ഞാന്‍ എത്തപ്പെട്ട മേഖലയാണ് സിനിമ. ഇവിടെനിന്ന് എനിക്ക് കിട്ടിയതെല്ലാം ലാഭങ്ങളാണ്. നല്ല സംവിധായകരോടൊപ്പം ജോലി ചെയ്യാന്‍ സാധിച്ചു.
ആഷിക് അബു മായനദിയില്‍ എന്നെ വിശ്വസിച്ച് വലിയൊരു കഥാപാത്രം നല്കി.അന്ന് മുതല്‍ ഓരോ കഥാപത്രവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.
പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഇഷ്ടമുള്ളയാളാണ് ഞാന്‍. ഓരോന്നില്‍നിന്നും പഠിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. -ഐശ്വര്യ പറഞ്ഞു.