ചാലക്കുടി: വീടിനുള്ളിൽ അതിഥിയായി എത്തിയ പൊന്നുടുന്പ് കൗതുകമായി.
തുന്പാകോട് മുണ്ടൻമാണി അന്തോണി ഡേവിസിന്റെ വീട്ടിലാണ് പൊന്നുടുന്പ് എത്തിയത്. ഉച്ചയ്ക്കു രണ്ടോടെ ഡേവീസിന്റെ കിടപ്പുമുറിയാണ് അപൂർവ അതിഥി എത്തിയത്.
വർണഭംഗിയുള്ള ശരീരമുളള പൊന്നുടുന്പാണെന്നു മനസിലാക്കിയ ഡേവീസ് ഉടനെ വനംവകുപ്പ് ഓഫീസിൽ അറിയിച്ചു.
ഒരു കടലാസുപെട്ടി മുറിയിൽവച്ച് മുറി അടച്ചിട്ടു. ഇതിനിടയിൽ ഉടുന്പ് കടലാസുപെട്ടിയിൽ കയറി കൂടി.
ഇതിനാൽ പിടികൂടാൻ എളുപ്പമായി. വനപാലകർ എത്തി പൊന്നുടുന്പിനെ കൈമാറുകയും ചെയ്തു.