മെഗാസ്റ്റാർ മമ്മൂട്ടിയെ ഏറെക്കാലത്തിനു ശേഷം നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം പൂജ ബത്ര കുറിച്ച വാക്കുകൾ വൈറലായിരിക്കുകയാണ്. മമ്മൂട്ടിയോടൊത്തുള്ള ചിത്രങ്ങളും കുറിപ്പിനോടൊപ്പം പൂജ പങ്കുവച്ചിട്ടുണ്ട്.
വർഷങ്ങൾക്ക് ശേഷം കണ്ടിട്ടും ഒരു മാറ്റവുമില്ലല്ലോ എന്നാണ് പൂജയുടെ കുറിപ്പ്. എല്ലാ മേഘം ആരാധകര്ക്കും.. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹതാരമായ മമ്മൂട്ടിക്കൊപ്പം.
കുറേ നാളുകള്ക്ക് ശേഷം കണ്ടതില് സന്തോഷം. നിങ്ങള് അല്പ്പം പോലും മാറിയിട്ടില്ലാലോ… എന്നാണ് പൂജ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള് പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
1999ല് പ്രിയദർശൻ സംവിധാനം ചെയ്ത മേഘം എന്ന മലയാള ചിത്രത്തില് മമ്മൂട്ടിയും പൂജ ബത്രയും ഒന്നിച്ച് അഭിനയിച്ചിരുന്നു.. ഭാര്യാഭര്ത്താക്കന്മാരായാണ് ഇരുവരും വേഷമിട്ടത്.
ഹംഗറിയില് വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് മമ്മൂട്ടി ഹംഗറിയില് എത്തിയിരിക്കുന്നത്.
അതേസമയം, അഖില് അക്കിനേനി നായകനാകുന്ന ഏജന്റ് എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് മമ്മൂട്ടി. അഞ്ചു ദിവസമാണ് ഹംഗറിയില് മമ്മൂട്ടിയുടെ ഷൂട്ട്.
പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ യാത്രയ്ക്കു ശേഷം മെഗാസ്റ്റാര് അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്.