തെലുങ്ക് സിനിമയില്‍ ഏറ്റവു കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി പൂജ ഹെഗ്ഡെ മാറിയിരിക്കുന്നു. തമിഴ് ചിത്രം മുഖംമൂടിയിലൂടെ വെള്ളിത്തിരയിലെത്തിയ നടി ഇപ്പോള്‍ 3.50 കോടിക്ക് മുകളിലാണ് ഒരു സിനിമയ്ക്കായി വാങ്ങിക്കുന്ന പ്രതിഫലം.
പൂജ ഹെഗ്ഡെക്കു തൊട്ടുപിന്നില്‍ തെലുങ്കില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന രണ്ടാമത്തെ നടിയാണ് രശ്മിക. മുന്‍പ് 2 കോടി രൂപയായിരുന്നു ഒരു ചിത്രത്തിനായി രശ്മിക വാങ്ങിയിരുന്ന പ്രതിഫലം. എന്നാല്‍ പുഷ്പയില്‍ അഭിനയിക്കാന്‍ മൂന്നു കോടി രൂപയാണ് നടി വാങ്ങിയത്.
പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന സാമന്ത ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു എന്നതാണ് ശ്രദ്ധേയം. നിലവില്‍ രണ്ടു കോടി രൂപയ്ക്കു മുകളിലാണ് ഒരു സിനിമയ്ക്കായി നടി വാങ്ങുന്ന പ്രതിഫലം.
അല്ലു അര്ജുന് നായകനായി എത്തിയ പുഷ്പയില്‍ ഒരു ഐറ്റം ഡാന്‍സില്‍ മാത്രമാണ് സാമന്ത ഉണ്ടായിരുന്നത്. അതിനായി ഒരു കോടി രൂപ സാമന്ത വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തെന്നിന്ത്യയിലെ സൂപ്പര്‍താരം അനുഷ്ക ഷെട്ടി ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം രണ്ട് കോടിക്കു മകളിലാണ്. ബാഹുബലി, ബാഹുബലി 2 എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു ശേഷമാണ് നടിയുടെ പ്രതിഫലം ഇത്രയും വര്‍ധിച്ചത്.
തൊട്ടു പിന്നിൽ നിൽക്കുന്നത് മലയാളി സുന്ദരിയായ കീർത്തി സുരേഷാണ്. മഹാനടിയിലൂടെ ദേശീയ അവാര്‍ഡ് ലഭിച്ചതോടെ ഒരു സിനിമയ്ക്കായി നിലവില്‍ രണ്ട് കോടി രൂപയാണ് കീര്‍ത്തി സുരേഷ് വാങ്ങിക്കുന്ന പ്രതിഫലം.