മുന്‍ മിസ് ഇന്ത്യയാണ് പൂജ ചോപ്ര. റാമ്പില്‍ നിന്നു സിനിമയിലേക്ക് എത്തിയെങ്കിലും വേണ്ടത്ര ശോഭിച്ചില്ല. എന്നാലിപ്പോഴിതാ നീരജ് പാണ്ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ രണ്ടാംവരവിന് ഒരുങ്ങുകയാണ് മുന്‍ മിസ് ഇന്ത്യയും സിനിമാ താരവുമായ പൂജ ചോപ്ര. എന്നാല്‍ രണ്ടാംവരവ് ഗംഭീരമാക്കാന്‍ ഇറങ്ങിയ പൂജയ്ക്ക് ഇപ്പോള്‍ ആകെ കഷ്ടകാലം ആണ്.
കാമുകന് ആണ് പൂജയ്ക്ക് വില്ലനായത്. കാമുകന്റെ മുന്‍കാമുകി അയച്ച രണ്ടു ചിത്രങ്ങളാണ് പൂജയെ തളര്‍ത്തിയത്. ബോളിവുഡ് ഗോസിപ്പ് സൈറ്റുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ കാമുകിക്കൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യങ്ങളാണ് നടിക്ക് ലഭിച്ചത്. പൂജയുമായുള്ള ബന്ധം തുടരുന്ന ഘട്ടത്തിലാണ് കാമുകന്റെ ഇത്തരം പ്രവര്‍ത്തി.
തന്നെ ചതിച്ചു പോയ കാമുകനോട് പ്രതികാരം തീര്‍ക്കാനാണ് അങ്ങനെ ചെയ്തതെന്ന് മുന്‍ കാമുകി പറയുന്നു. എന്നാല്‍ ഫോട്ടോ ലഭിച്ചതിന് പിന്നാലെ കാമുകനെ വിളിച്ച് ബന്ധത്തില്‍ നിന്ന് ഒഴിയുകയാണെന്ന് പൂജ വ്യക്തമാക്കിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.