നമ്മുടെ കായികതാരങ്ങളുടെ അവസ്ഥ ഇതാണ്, പ്രധാനമന്ത്രിക്ക് ആത്മഹത്യക്കുറിപ്പ് എഴുതിവച്ച് കായികതാരം ആത്മഹത്യ ചെയ്തു, ജീവിതം അവസാനിപ്പിച്ചത് കോച്ചിന്റെ പീഡനം സഹിക്കവയ്യാതെ!

poojaറിയോയില്‍ ഇന്ത്യന്‍ പെണ്‍കൊടികള്‍ അഭിമാനമുയര്‍ത്തിയതിനു തൊട്ടുപിന്നാലെ മറ്റൊരു ദുരന്തവാര്‍ത്ത. ദേശീയ ഹാന്‍ഡ്‌ബോള്‍ താരവും പട്യാല ഖല്‍സ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുമായ പൂജ ആത്മഹത്യ ചെയ്തു. തന്റെ മരണകാരണം വ്യക്തമാക്കി പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആത്മഹത്യ കുറിപ്പ് എഴുതിവച്ചിട്ടാണ് താരം ജീവനൊടുക്കിയത്. മാനസികമായി പീഡിപ്പിച്ച കോച്ചിനെതിരെയാണ് പൂജയുടെ കുറിപ്പ്.

പൂജയുടെ കുറിപ്പില്‍നിന്ന്- എന്റെ മരണത്തിനുത്തരവാദി പരിശീലകനാണ്. അദ്ദേഹമാണ് എനിക്ക് ഹോസ്റ്റല്‍ സൗകര്യം നിഷേധിച്ചത്. വീട്ടില്‍നിന്നും ദിവസവും പോയി വരാന്‍ അദ്ദേഹം എന്നെ നിര്‍ബന്ധിപ്പിച്ചു. ഇതുമൂലം യാത്രാചെലവിനു ഒരു മാസം 3720 രൂപ എനിക്ക് വേണ്ടി വരും. എന്റെ അച്ഛനു ഇതു താങ്ങാനാവില്ല. ഹോസ്റ്റല്‍ ഫീസിനും യാത്രാ ചെലവിനുമുള്ള തുക കണ്ടെത്താന്‍ കഴിയാത്തതിനാലാണു താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

നിര്‍ധനകുടുംബത്തില്‍ അംഗമായിരുന്ന പൂജ ഭാവി താരമായിട്ടാണ് അറിയപ്പെട്ടിരുന്നത്. സൗജന്യ ഹോസ്റ്റല്‍ സൗകര്യവും ഭക്ഷണവും നല്‍കാമെന്ന അധികൃതരുടെ ഉറപ്പിലാണ് പൂജ പട്യാലയിലെ ഖല്‍സ കോളജില്‍ ചേര്‍ന്നത്. എന്നാല്‍ ഈ വര്‍ഷം പൂജയെ ഹോസ്റ്റലില്‍ താമസിക്കാന്‍ അനുവദിച്ചില്ല. വീട്ടില്‍നിന്നും കോളജിലേക്ക് പോയിവരാന്‍ ദിവസവും 120 രൂപ വേണം. പച്ചക്കറി വില്‍പനക്കാരനായ പൂജയുടെ പിതാവിനു ഇതു താങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലായിരുന്നു. ഇതുമൂലം പല ദിവസവും പൂജയ്ക്ക് കോളജില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.

സംഭവം വലിയ വാര്‍ത്തയായതോടെ ബിഹാര്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പെണ്‍കുട്ടി പഠിക്കാന്‍ മോശമായതിനാലാണ് ഹോസ്റ്റല്‍ അനുവദിക്കാത്തതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. കോച്ചിനെതിരേ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്.

Related posts