തെന്നിന്ത്യൻ താരം പൂജ ഹെഗ്ഡെ ശരിക്കും പുലിവാല് പിടിച്ചതുപോലെയായി. ദിവസങ്ങൾക്കു മുന്‍പ് പൂജ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വാചകങ്ങൾ തെന്നിന്ത്യൻ ചലച്ചിത്രാസ്വാദകരെ ശരിക്കും അന്പരപ്പിച്ചു കളഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പരസ്പരം അഭിനന്ദിക്കുന്നതും സൗഹൃദം പങ്കുവയ്ക്കുന്നതുമെല്ലാം പതിവാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് പൂജ തെലുങ്കിലെ സൂപ്പർ നായിക എന്നു വിശേഷിപ്പിക്കാവുന്ന സാമന്തയെ പരിഹസിച്ചത്.
ഇവരെ കാണുമ്പോള്‍ സുന്ദരിയാണെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നായിരുന്നു പൂജ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സ്വാഭാവികമായി സാമന്തയുടെ ആരാധകർ രോഷാകുലരായി.
സാമന്തയെ പൂജ അവഹേളിച്ചുവെന്നായിരുന്നു അവരുടെ ആരോപണം. പൂജ സമാന്തയോട് മാപ്പ് പറയണമെന്നായി ആരാധകര്‍. തന്റെ അറിവോടുകൂടി സംഭവിച്ചതല്ലെന്ന വാദവുമായി പിന്നീട് പൂജ രംഗത്തെത്തി.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നും പിന്നീട് പുലർച്ചെ ഒരു മണിയോടെ അക്കൗണ്ട് തിരികെ ലഭിച്ചെന്നും തന്നെ സഹായിച്ച ടെക്നിക്കല്‍ ടീമിന് നന്ദി പറയുന്നതായും പൂജ ട്വിറ്ററിൽ കുറിച്ചു. പക്ഷെ അപ്പോഴും സാമന്തയെ ട്രോളിയതിനെക്കുറിച്ച് താരം മിണ്ടിയില്ല.