സിഡ്നി ടെസ്റ്റ് മഴയെത്തുടർന്ന് അവസാന ദിനം നടക്കാതെവരികയും പ്രാദേശിക സമയം 2.30ഓടെ മത്സരം സമനിലയിലായതായി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ ഇന്ത്യൻ ടീമിന്റെ ആഹ്ലാദ പ്രകടനം ഡ്രസിംഗ് റൂമിൽ അരങ്ങേറി. തുടർന്ന് മൈതാനം വലംവയ്ക്കാനെത്തിയ ഇന്ത്യൻ ടീം അത്യപൂർവമായ നൃത്തച്ചുവടുകളുമായാണ് ആരാധകരുടെ അഭിവാദ്യം സ്വീകരിച്ചത്.
കൈകൾ ശരീരത്തോട് ചേർത്തുവച്ച്, അല്പ്പം മുന്നോട്ട് ആഞ്ഞ് കോഹ്ലിയും ഋഷഭ് പന്തുമെല്ലാം മൈതാനത്ത് പ്രത്യേകതരം സ്റ്റെപ്പ് വച്ചു. പിന്നീട് ഇക്കാര്യം ചോദിച്ച മാധ്യമപ്രവർത്തകരോട് കോഹ്ലി പറഞ്ഞത് അത് പൂജാരയ്ക്കുവേണ്ടിയുള്ള നൃത്തമായിരുന്നു എന്ന്. പൂജാരയുടെ നടത്തം അനുകരിച്ചായിരുന്നു തങ്ങൾ അത്തരമൊരു ഡാൻസ് നടത്തിയത്. പൂജാര നടക്കുന്പോൾ കൈകൾ അപൂർവമായേ ചലിക്കാറുള്ളൂ – ചിരിച്ചുകൊണ്ട് കോഹ്ലി പറഞ്ഞു.