ടെ​സ്റ്റ് റാ​ങ്കിം​ഗ്: പൂ​ജാ​ര ര​ണ്ടാ​മ​ത്, കോ​ഹ്‌ലി ​അ​ഞ്ചി​ല്‍ തു​ട​രു​ന്നു

 

ദു​ബാ​യ്: ഐ​സി​സി ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ മ​ധ്യ​നി​ര ബാ​റ്റ്‌​സ്മാ​ന്‍ ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു മു​ന്നേ​റി. എ​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ് ലി ​അ​ഞ്ചാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. ഐ​സി​സി ഇ​ന്ന​ലെ പു​തി​യ റാ​ങ്കിം​ഗ് പു​റ​ത്തി​റ​ക്കി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​ന്‍ നാ​യ​ക​ന്‍ സ്റ്റീ​വ​ന്‍ സ്മി​ത്താ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള ര​ണ്ടാം ടെ​സ്റ്റി​ല്‍ 143 റ​ണ്‍സ് നേ​ടി​യാ​ണ് പൂ​ജാ​ര ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു തി​രി​ച്ചെ​ത്തി​യ​ത്. 888 പോ​യി​ന്‍റാ​ണു പൂ​ജാ​ര​യ്ക്ക്. സ്ഥാ​നം മാ​റി​യി​ല്ലെ​ങ്കി​ലും കോ​ഹ് ലി ​പോ​യി​ന്‍റ് മെ​ച്ച​പ്പെ​ടു​ത്തി. 817 പോ​യി​ന്‍റി​ല്‍നി​ന്ന് 877ലേ​ക്ക് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ ക​യ​റി.

ഇം​ഗ്ല​ണ്ടി​നെ​തി​രേ ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ പു​റ​ത്താ​കാ​തെ 141 റ​ണ്‍സ് നേ​ടി​യ സ്മി​ത്തി​ന് 941 പോ​യി​ന്‍റാ​ണു​ള്ള​ത്. പോ​യി​ന്‍റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍ന്ന പോ​യി​ന്‍റു​ള്ള​വ​രി​ല്‍ പീ​റ്റ​ര്‍ മെ​യ്‌​ക്കൊ​പ്പം സ്മി​ത്ത് അ​ഞ്ചാ​മ​തെ​ത്തി.

സ​ര്‍ ഡോ​ണ്‍ ബ്രാ​ഡ്മാ​ന്‍ (961), ലെ​ന്‍ ഹൂ​ട്ട​ന്‍ (945), ജാ​ക് ഹോ​ബ്‌​സ് (942), റി​ക്കി പോ​ണ്ടിം​ഗ് (942), പീ​റ്റ​ര്‍ മെ​യ് (941).ബൗ​ള​ര്‍മാ​രി​ല്‍ ര​വീ​ന്ദ്ര ജ​ഡേ​ജ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു തി​രി​ച്ചെ​ത്തി. ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​ന്‍ നാ​ലാം സ്ഥാ​ന​ത്തു തു​ട​രു​ന്നു.

Related posts