്യൂഡല്‍ഹി: വീട്ടില്‍ ആയിരിക്കുന്നതിലൂടെ രാജ്യത്തോടൊപ്പം നമ്മള് കോവിഡ് 19നെതിരേ പോരാടുകയാണ് ചെയ്യുന്നതെന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാര.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പങ്കെടുത്ത കായികതാരങ്ങളില്‍ ഒരാളായിരുന്നു പൂജാര. കായികതാരങ്ങളെന്ന നിലയില്‍ കോവിഡിനെതിരേ പോരാടാന്‍ രാജ്യത്തെ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നതിനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതെന്ന് താരം പറഞ്ഞു.
സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് പലരും വീട്ടിലിരിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ ഈ വൈറസിനെ കാര്യമാക്കുന്നില്ല. രോഗം ബാധിക്കുമെന്ന് അവര്‍ക്ക് മനസിലാകുന്നില്ല- പൂജാര പറഞ്ഞു.