നെടുമങ്ങാട്:പൂജാരി ചമഞ്ഞ് പതിനഞ്ചുവയസുകാരിയായ പട്ടികജാതി പെണ്‍കുട്ടിയെ വശീകരിച്ചുകൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു.വട്ടപ്പാറ ഒഴുകുപാറ മേലേപുത്തന്‍വീട്ടില്‍ സുനില്‍(32)ആണ് അറസ്റ്റിലായത്.കല്ലുവരമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.
പൂജാരി ചമഞ്ഞ് വീടുമായി അടുത്ത പ്രതി പെണ്‍കുട്ടിയെ വശീകരിച്ച് ഓട്ടോറിക്ഷയില്‍ വിവിധസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയാ യിരുന്നു. ആറ്റിങ്ങല്‍ എഎസ്പി ആദിത്യ,പോത്തന്‍കോട് സിഐ എസ്.സാജു,വട്ടപ്പാറ എസ്‌ഐ എന്‍.ആര്‍.ജോസ് എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.