ബിഹാർ: കാണാതായ ക്ഷേത്ര പൂജാരിയുടെ മൃതദേഹം കണ്ടെത്തി. ദനാപൂർ ഗ്രാമത്തിലെ ശിവക്ഷേത്രത്തിൽ പൂജാരിയായിരുന്ന മനോജ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോപാൽഗഞ്ച് ജില്ലയിലാണ് സംഭവം.
കഴിഞ്ഞ ആറ് ദിവസമായി മനോജ് കുമാറിനെ കാണാനില്ലായിരുന്നു. ക്ഷേത്രത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് മനോജ് വീട്ടിൽ നിന്നിറങ്ങിയതെന്നു പോലീസ് പറഞ്ഞു. ഗ്രാമത്തിലെ കുറ്റിക്കാട്ടിൽ നിന്നാണ് മനോജിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ സഹോദരൻ അശോക് കുമാർ ഷാ ബിജെപിയുടെ മുൻ ഡിവിഷൻ പ്രസിഡന്റാണ്. ശനിയാഴ്ചയാണ് മനോജ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
കണ്ണുകൾ ചൂഴ്ന്നെടുത്ത് ജനനേന്ദ്രിയം മുറിച്ച് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ വെടിയേറ്റ പാടുകളുണ്ട്. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ നാട്ടുകാരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
സംഘർഷത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നാട്ടുകാർ പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു. ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന പോലീസ് വാഹനത്തിന് തീയിടുകയും ചെയ്തു.