വെള്ളറട :പൂജാരിയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും മുറിയില്‍ പൂട്ടിയിട്ടതായും പരാതി. ആര്യന്‍ങ്കോട് കോവില്‍വിള ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൂജാരി രജ്ഞിത്താണ് ആര്യന്‍ങ്കോട് പോലീസിൽ പരാതിനൽകിയത്.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രത്തില്‍ എത്തേണ്ട പൂജാരി 6.45ന് എത്തുകയും ധര്‍മ്മശാസ്താവിനു നല്ക്കെണ്ടിയിരുന്ന നെയ്യ് അഭിഷേകം ശിവ ക്ഷേത്രത്തില്‍ നല്ക്കിയതിനെ തുടര്‍ന്ന് ഭക്തരും ക്ഷേത്ര ഭാരവാഹികളും തമ്മിലുണ്ടായ വാക്കുതര്‍ക്കം മാത്രമാണുണ്ടായതെന്നും ക്ഷേത്ര ഭാരവാഹികളും ഭക്തരും അവകാശപ്പെടുന്നു.
പൂജാരിയെ ജാതി പരമായി അധിക്ഷേപിച്ചിട്ടില്ലെന്നും ക്ഷേത്ര ആചാരത്തിലുണ്ടായ അപാകത ചൂണ്ടികാണിക്കുക മാത്രമാണ് ചെയ്തതെന്നും ഭരവാഹികൾ പറഞ്ഞു.
രജ്ഞിത് നല്കിയ പരാതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായിആര്യന്കോട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ശ്രീകുമാര്‍ പറഞ്ഞു.