ബെംഗളൂരു: പൂജാരിയെ തുപ്പിയ സ്ത്രീയെ ക്ഷേത്രത്തില്‍ നിന്ന് വലിച്ചിഴച്ച് പുറത്താക്കി മര്‍ദിച്ചു. ബെംഗളൂരുവിലാണ് സംഭവം.
അമ്പലത്തിലെത്തിയ യുവതി വെങ്കിടേശ്വര ഭഗവാന്റെ ഭാര്യയാണെന്ന് അവകാശപ്പെടുകയും വിഗ്രഹത്തിനരികില്‍ ഇരിക്കണമെന്നും പറഞ്ഞു. അത് തടഞ്ഞപ്പോള്‍ പുരോഹിതനെ തുപ്പുകയായിരുന്നു.
തുടര്‍ന്ന് ക്ഷേത്രജീവനക്കാരന്‍ യുവതിയെ മര്‍ദിക്കുകയും ക്ഷേത്ര പരിസരത്ത് നിന്ന് വലിച്ചിഴയ്ക്കുകയും ചെയ്തു. അതേസമയം യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഡിസംബര്‍ 21 നാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.