സിനിമക്കഥയെ വെല്ലുന്ന സംഭവങ്ങളാണ് ആനന്ദ് എന്ന പൂജാരിയും കൂട്ടരും നടത്തിയത്. അതും ഒരു പെണ്ണിനെ സ്വന്തമാക്കാന്‍ വേണ്ടി. രണ്ടു കുട്ടികളുടെ അച്ഛനാണ് പൂജാരി. മംഗളൂരു നവര ധര്‍മ ഗുഡി ആദി ശക്തി മഹാമയി ക്ഷേത്രത്തിലെ പൂജാരിയായ ആനന്ദ നായിക് എന്ന 35 കാരനാണ് ഈ കഥയിലെ കേന്ദ്രകഥാപാത്രവും വില്ലനും. ഇയാള്‍ രണ്ടാം ഭാര്യയാക്കാന്‍ താല്പര്യപ്പെട്ട പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ച ബെല്ത്തന്ഗാഡി സ്വദേശി മല്‍ദാങ്കെ വീട്ടില്‍ സുരേഷ് നായിക് എന്ന 30 കാരനെയാണ് കഴുത്ത് ഞെരിച്ച് കൊന്നത്. രണ്ടു കുട്ടികളുടെ അച്ഛനാണ് പൂജാരി ആനന്ദ്. പിന്നീട് ഇയാള്‍ ഒരു വിവാഹം കൂടി ചെയ്യാന്‍ ആഗ്രഹിക്കുകയായിരുന്നു. ഈയിടയ്ക്കാണ് താന്‍ ഇഷ്ടപ്പെട്ട നവഗ ധര്മഗുഡിയില് തന്നെയുള്ള പെണ്‍കുട്ടിയെ സുരേഷുമായി വിവാഹം ഉറപ്പിക്കുന്നത്. ഇക്കാര്യം ആനന്ദ് അറിഞ്ഞു.
എങ്ങനെയെങ്കിലും പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആനന്ദ് പഠിച്ചപണി പതിനെട്ടും നോക്കി. സുരേഷിനെ കണ്ട് വിവാഹത്തില്‍ നിന്നു പിന്മാറണമെന്നും പെണ്‍കുട്ടിയെ താന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അറിയിച്ചെങ്കിലും സുരേഷ് പിന്മാറിയില്ല. ഇതാണ് ഇയാളെ ഇല്ലാതാക്കാന്‍ തീരുമാനിക്കകാന് കാരണം. തുടര്‍ന്ന് സുരേഷിനെ കൊലപ്പെടുത്താന്‍ സുഹൃത്തുക്കളായ അഞ്ചു പേരെ ആനന്ദ് കൂടെ കൂട്ടി. ഇവരുമായി ഗൂഢാലോചന നടത്തിയാണ് സുരേഷിന്റെ കൊലപാതകം ആസൂത്രണം ചെയ്തത്. ഇതുപ്രകാരം സുരേഷിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ പദ്ധതിയായ ഗംഗാ കല്യാണത്തിന് അര്‍ഹതയുണ്ട് എന്ന് പറഞ്ഞാണ് അക്രമികള്‍ സുരേഷിനെ ഉജിരെയിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് ഇയാളെ കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു. ധര്മസ്ഥലത്തിനടുത്ത ആവങ്കിയിലേക്കാണ് തട്ടികൊണ്ടു പോയത്. അവിടെ വച്ച് വിവാഹത്തില്‍ നിന്നു പിന്മാറാന് ആവശ്യപ്പെട്ടു.
സുരേഷ് തയ്യാറായില്ല. പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം തേച്ചുമായ്ച്ചു കളയുന്നത് മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിച്ചു. പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹം ആരുടേതാണെന്ന് പോലീസിന് തിരിച്ചറിഞ്ഞിരുന്നില്ല. അതിനിടെയാണ് സുരേഷിനെ കാണാനില്ലെന്ന് പറഞ്ഞു അദ്ദേഹത്തിന്റെ അമ്മാവന് സഞ്ജീവ നായിക് പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണമാണ് ആനന്ദിലേക്കെത്തിയത്. തന്നെ ആനന്ദ് പ്രേമിച്ചിരുന്ന കാര്യം പെണ്‍കുട്ടിക്ക് അറിയുമായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ നിന്നു ലഭിച്ച ബെല്‍റ്റിന്റെ ഭാഗങ്ങളാണ് കൊലയാളികളെ കണ്ടെത്തുന്നതിന് കാരണമായത്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പരാതി നല്കിയ സുരേഷിന്റെ അമ്മാവന് സഞ്ജീവ് നായികിനെ പോലൂം പോലീസ് സംശയിച്ചിരുന്നു. വിനയ് ബംഗാര എന്ന പ്രതിയെ പിടികൂടിയതോടെയാണ് മറ്റുള്ളവരുടെ അറസ്റ്റ് എളുപ്പമായത്. ഇയാള്‍ കുറ്റം സമ്മതിച്ചതോടെ പൂജാരി അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.