മുളങ്കുന്നത്തുകാവ്: യുവതിയെ ക്ഷേത്ര പൂജാരി പിഡിപ്പിച്ചതായി പരാതി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 20കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് വെള്ളിക്കുളങ്ങര പോലീസ് നടപടികൾ ആരംഭിച്ചു.
ഒരു പ്രമുഖ ക്ഷേത്രത്തിലെ പൂജാരിയാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിനു ശേഷം അബോധാവസ്ഥയിൽ കണ്ട യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ബോധം വന്ന യുവതി പിന്നിട് കടുത്ത മാനസിക വിഭ്രാന്തി കാട്ടിത്തുടങ്ങി.
കൂടുതൽ നിരീക്ഷണം നടത്തിയപ്പോളാണ് യുവതിയെ പൂജാരി പീഡിപ്പിച്ചതായി ഡോക്ടർമാർ കണ്ടെത്തിയത്.