കുമരകം: പോക്സോ കേസിൽ അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ കുമരകം പോലീസ് കോടതിയിൽ ഹാജരാക്കി. ചേർത്തല പട്ടണക്കാട് മോനാശേരി ഷിനീഷ് (33)നെയാണ് കുമരകം പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.
ഇപ്പോൾ അറസ്റ്റിലായ കേസിനു പുറമേ സമാന രീതിയിൽ മറ്റു സംഭവങ്ങളും ഇയാൾക്കെതിരെയുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ജാതകം നോക്കിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിലാണ് ഷിനീഷ് റിമാൻഡിലായത്.
പരിപ്പ് ശ്രീപുരം ക്ഷേത്രത്തിലെ പുജാരിയായ ഇയാൾ ഇപ്പോൾ ചെങ്ങളം ക്ഷേത്രത്തിനു സമീപമാണ് താമസിക്കുന്നത്. രക്ഷകർത്താവിനൊപ്പം ജാതകം നോക്കാനെത്തിയ പെണ്‍കുട്ടിയെ ഒറ്റയ്ക്ക് മുറിയിലേക്ക് ക്ഷണിച്ച് ഭസ്മം പുരട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഭസ്മം പുരട്ടാനെന്ന ഭാവേന കുട്ടിയുടെ ശരീര ഭാഗങ്ങളിലാകെ കയറിപിടിക്കുകയായിരുന്നു. വിവരം കുട്ടിയറിയിച്ചതിനെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്നായിരുന്നു കുമരകം പോലീസിന്റെ നടപടി.