കൊച്ചി: എറണാകുളം നിയോജകമണ്ഡലത്തിലെ ഓണാഘോഷ പരിപാടികൾ ”പൊന്നോണ ശ്രീ-2017′ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ 25നു സംഘടിപ്പിക്കും. ആഘോഷത്തോടനുബന്ധിച്ചു മണ്ഡലത്തിലെ കുടുംബശ്രീ പ്രവർത്തകർക്കുവേണ്ടി മെഗാ പൊന്നോണ പൂക്കള മത്സരം നടത്തും.
ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനമായി യഥാക്രമം 50,000, 25,000 രൂപ വീതവും ലഭിക്കും. പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 ടീമുകൾക്കു പങ്കെടുക്കാം. 25നു രാവിലെ ഒൻപതു മുതൽ മുതൽ 11 വരെയാണ് മത്സരം.
ഉച്ചകഴിഞ്ഞു രണ്ടിനുശേഷം പൂക്കളങ്ങൾ പൊതുജനങ്ങൾക്കു കാണുന്നതിനുള്ള അവസരമുണ്ടാകും. കുടുംബശ്രീ സിഡിഎസുകൾ വഴി രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും. രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി 17. ഹൈബി ഈഡൻ എംഎൽഎയുടെ റീച്ച് ഔട്ട് പ്രോഗ്രാമിന്റെ ഭാഗമായി സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.