തൃശൂർ: തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടു പേരെ എക്സൈസ് പിടികൂടി. തൃശൂർ ചൊവ്വൂർ കല്ലുങ്ങൽ വീട്ടിൽ ഗോപാലന്റെ വീട്ടിൽ നിന്നാണ് 60 ലിറ്റർ ചാരായം ചേർപ്പ് എക്സൈസ് പിടികൂടിയത്.
ചൊവ്വൂർ സ്വദേശി പാറക്കോവിൽ ജിജോ മോൻ (40), പുത്തൂർ സ്വദേശി യദുകൃഷ്ണൻ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു ലിറ്ററിന് 1,500 രൂപക്കാണ് ചാരായം വിറ്റിരുന്നത്. 90,000 രൂപയുടെ ചാരായമാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വീട്ടിൽ പരിശോധന നടത്തിയത്.
ഈസ്റ്റർ, വിഷു എന്നീ വിശേഷ ദിവസങ്ങളിലും തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് വില്പനക്കായി സൂക്ഷിച്ചു വച്ചിരുന്ന ചാരായമാണ് പിടികൂടിയത്. തെങ്ങിൻ പൂക്കുലയും ഔഷധ കൂട്ടും ഇട്ടു വാറ്റിയ വീര്യം കൂടിയ ചാരായമാണ് പ്രതികളിൽ നിന്നും പിടികൂടിയത്.