‘ഞാനും ഞാനുമെന്റാളും.. ആ 40 പേരും ..പൂമരം കൊണ്ട്… കപ്പലുണ്ടാക്കീ… കപ്പലിലാണേ… ആ കുപ്പായക്കാരീ… പങ്കായം പൊക്കീ… ഞാനൊന്ന് നോക്കീ…’ സോഷ്യല്‍മീഡിയയില്‍ തകര്‍ത്തോടുന്ന ഈ ഗാനത്തെ ട്രോളന്മാര് വിടാതെ പിടികൂടിയിരിക്കുകയാണ്. കാളിദാസന് നായകനാകുന്ന മലയാള ചിത്രമായ പൂമരത്തിലെ ഗാനമാണിത്. പാട്ടിലെ വരികളുടെ അര്‍ഥമന്വേഷിക്കുന്ന തിരക്കിലാണ് ട്രോളന്മാര് ഇപ്പോള്‍. കപ്പലിലെന്തിനാണ് പങ്കായമെന്നാണ് ഇവര്‍ ചോദിക്കുന്നത്. നാല്പ്പതാളുകളെക്കൊണ്ട് കപ്പലുണ്ടാന് നീ ആലിബാബയാന്നോയെന്നും ചോദിക്കുന്നവരുണ്ട്. പഴയ ചില സിനിമാ ഗാനങ്ങളുമായി താരതമ്യം ചെയ്തും ട്രോളീട്ടുണ്ട്. എന്തായാലും വരും ദിവസങ്ങളില്‍ കൂടുതല്‍ ട്രോളുണ്ടാവുമെന്നു പ്രതീക്ഷിക്കാം. ഇവിടെ ട്രോള്‍ നിരോധനമില്ലല്ലോ…