കൊച്ചി: ഉടലാഴം എന്ന സിനിമയിലെ പൂമാതെ പൊന്നമ്മ എന്ന് തുടങ്ങുന്ന ഗാനം മോഷണമാണെന്നും തന്റെ അച്ഛന്റേതാണ് ഇതിലെ വരികള്‍ എന്നും അവകാശപ്പെട്ട് സാമൂഹിക പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ ഡോ.പി ഗീത രംഗത്ത് വന്നതിന് പിന്നാലെ ഉളുപ്പില്ലാതെ കട്ടെടുത്തതാണെന്ന പരാമര്‍ശവുമായി ഇവരുടെ മകളും എഴുത്തികാരിയുമായ അപര്‍ണ പ്രശാന്തി. എന്നാല്‍ ഈ ആരോപണത്തിന് കൃത്യമായ മറുപടിയുമായി ഗായികയും ഈ ഗാനത്തിന്റൈ സംഗീത സംവധായകയുമായ സിതാര കൃഷ്ണകുമാര്‍ രംഗത്തെത്തിയതോടെ എഴുത്തുകാരി പോസ്റ്റ് പിന്‍വലിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു.
വരികളുള്ള ഈ ഗാനം ഉണ്ടാകുന്നത് പൂമാത എന്ന വാക്കില്‍ നിന്നും കിട്ടിയ ഒരു ഊര്‍ജ്ജത്തില്‍ നിന്നാണെന്നും ഈ 30 വരികളാകട്ടെ, കൃത്യമായ പഠനത്തിലൂടെ, ഡോക്ടര്‍ മനു മന്‍ജിത് എഴുതിയതാണെന്നും സിതാര വ്യക്തമാക്കി. ഈ പാട്ട് തന്റെ അച്ഛന്റെ യാണെന്ന് അവകാശപ്പെട്ട് ഡോ.പി ഗീത ഫേസ്ബുക്കില്‍ ഇട്ട് പോസ്റ്റിന് താഴെയായിരുന്നു മകളുടെ അധിക്ഷേപ കമന്റ്. സിതാര മറുപടി നല്‍കിയതോടെ അപര്‍ണ കമന്റ് മുക്കി ക്ഷമയും ചോദിച്ചിട്ടുണ്ട്.
സിതാരയുടെ പോസ്റ്റ് ഇങ്ങനെ…
അപര്‍ണയുടെ പോസ്റ്റ്…