കവര്‍ച്ച ഉള്‍പ്പെടെ ഇരുപതോളം കേസുകളിലെ പ്രതിയും റാമ്പി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമായ ശ്രീജ എന്ന പൂമ്പാറ്റ സിനിയെ അറസ്റ്റ് ചെയ്തു. കാര്‍ വാടകക്ക് എടുത്തു അതിന്റെ ഉടമ അറിയാതെ വിറ്റ കേസിലാണ് അറസ്റ്റ്
ഡിസംബര്‍ മാസത്തില്‍ ആണ് കേസിനു ആസ്പദം ആയ സംഭവം നടന്നത്. ഒല്ലൂലുള്ള ജിതിന്‍ എന്ന ആളുടെ മഹിന്ദ്രയുടെ എക്‌സ്‌യുവി കാര്‍ വാടകക്ക് എടുത്തു ഉടമ അറിയാതെ മറിച്ചു വിറ്റു എന്നാണ് ആക്ഷേപം.
ജിതിന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തൃശൂര്‍ സിസ്റ്റി പോലീസ് കമ്മിഷണറിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്.
ഒല്ലൂര്‍ സ്‌റ്റേഷനില്‍ മാത്രം ഒട്ടേറെ സ്വര്‍ണപണയ തട്ടിപ്പ് കേസുകളിലും റൗഡി ലിസ്റ്റിലും ഉള്‍പ്പെട്ട ആളാണ് സിനി. ഒല്ലൂര്‍ കൂടാതെ പുതുക്കാട്, മാള എന്നി പോലീസ് സ്‌റ്റേഷനുകളിലും സിനിയ്‌ക്കെതിരെ കേസുകളുണ്ട്.
വിവിധ സ്ഥലങ്ങളില്‍ വാടകക്ക് താമസിച്ചു പരിസരവാസികളെ പറഞ്ഞു പറ്റിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
പേരുകള്‍ മാറ്റി പാറി നടക്കുന്നവളാണ് പൂമ്പാറ്റ സിനി. കുറച്ചു കാലം മുന്‍പ് സ്വര്‍ണ തട്ടിപ്പ് കേസില്‍ അറസ്റ്റിലാകുമ്പോള്‍ സിനിയുടെ വീട്ടിലെ അടച്ചിട്ട മുറി തുറന്നു നോക്കിയ പോലീസ് ഞെട്ടി.
മുറി തുറക്കാന്‍ പോലീസാണ് സിനിയോട് ആവശ്യപ്പെട്ടത്. അത് മന്ത്രവാദം നടത്തുന്ന മുറിയായിരുന്നു. കൂറ്റന്‍ രൂപങ്ങള്‍, പോത്തിന്റെ തലയൊക്കെ ഉണ്ട്. മന്ത്രവാദം ഉണ്ടെന്ന് കാണിച്ചു ഭയപ്പെടുത്താനാണ് ഈ ഡെക്കറേഷന്‍.
പൂജ ചെയ്തു സ്വര്‍ണം ഇരട്ടിയാക്കാം, അസ്മ വന്നു മരിക്കാതെ ഇരിക്കാന്‍ പൂജ, കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്കു പ്രതീക കര്‍മത്തിന് ഒരു ലക്ഷത്തി പതിനായിരം രൂപയായിരുന്നു ഫീസ്.
സ്വര്‍ണം ഇരട്ടിപ്പ് വിഗ്രഹം ഉണ്ടെന്നു പറഞ്ഞു പറ്റിക്കല്‍, വിശ്വാസത്തെ ദുരുപയോഗം ചെയ്യുന്ന തട്ടിപ്പുകള്‍ തുടങ്ങിയവയും പെടുന്നു സിനിയുടെ തട്ടിപ്പുകളില്‍.
നാടാകെ ആളുകളെ പറ്റിച്ചു പാറി നടക്കുന്നത് കൊണ്ടാണ് പൂമ്പാറ്റ സിനി എന്ന പേര് വന്നത് എന്ന് പോലീസ് പറയുന്നു.