ജ്വല്ലറി ഉടമകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ വശീകരിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന പൂമ്പാറ്റ സിനിയും കൂട്ടാളികളും അറസ്റ്റില്‍. കൊലപാതകശ്രമമടക്കം നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായ എറണാകുളം കുമ്പളങ്ങി തണ്ടാശേരി വീട്ടില്‍ പൂമ്പാറ്റ സിനി എന്ന സിനിലാലു(38) ശ്രിജ, ശാലിനി,ഗായത്രി, മേഴ്‌സി തുടങ്ങിയ പേരുകളിലാണ് തട്ടിപ്പുകള്‍ നടത്തിക്കൊണ്ടിരുന്നത്.
തൃശൂര്‍ അഞ്ചേരി സ്വദേശി ചക്കാലമറ്റം വീട്ടില്‍ ബിജു (33), അരിമ്പൂര്‍ സ്വദേശി കൊള്ളന്നൂര്‍ താഞ്ചപ്പന്‍ വീട്ടില്‍ ജോസ് (49) എന്നിവരെയാണ് സിനിയ്‌ക്കൊപ്പം പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
ജ്വല്ലറി ഉടമകളെ വശീകരിച്ച ശേഷം പണം തട്ടിയെടുക്കുന്നതാണ് സിനിയുടെ രീതി. ആദ്യം ജ്വല്ലറി ഉടമകളുമായി ചിരിച്ച് കളിച്ച് സൗഹൃദത്തിലായ ശേഷം നമ്പര്‍ വാങ്ങും. പിന്നീട് തന്റെ സൗന്ദര്യം കാട്ടി വീഴ്ത്തിയശേഷം ലക്ഷങ്ങള്‍ തട്ടും. ഇതായിരുന്നു സിനിയുടെ പതിവ്. തട്ടിപ്പ് പിടികൂടാതിരിക്കാന്‍ ചാത്തന്‍സേവയും നടത്തിവന്നിരുന്നതായി വിവരമുണ്ട്.
ആഡംബര ഫ്‌ളാറ്റുകളില്‍ താമസിച്ചിരുന്ന ഇവര്‍ വില കൂടിയ കാറുകളാണ് ഉപയോഗിച്ചിരുന്നത്.കൊള്ള നടത്താന്‍ സ്വന്തം സൗന്ദര്യം മറയാക്കിയിരുന്ന ഇവര്‍ ഗ്ളാമര്‍ കൂട്ടാനായി ബ്യൂട്ടി പാര്‍ലറുകളില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുകയും മദ്യം സേവിക്കുകയും ചെയ്തിരുന്നു. മാസംതോറും ചാത്തന്‍സേവ നടത്തിയിരുന്ന ഇവര്‍ കടുത്ത അന്ധവിശ്വാസിയായിരുന്നു. വാടകയ്‌ക്കെടുത്ത ആഡംബര വാഹനങ്ങളില്‍ കറങ്ങിയാണ് ഇവര്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത്.പണം മുന്‍കൂറായി നല്‍കിയാണ് ഇവര്‍ ആഡംബര വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നത്.
ബിസിനസുകാരിയാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളില്‍ റിസോര്‍ട്ടുകള്‍ ഉണ്ടെന്നും മകള്‍ എം.ബി.ബി.എസിന് പഠിക്കുകയാണെന്നുമെല്ലാമാണ് ഇവര്‍ തട്ടിപ്പ് നടത്താന്‍ പരിചയപ്പെടുന്നയാളോട് പറഞ്ഞിരുന്നത്. തട്ടിപ്പുസംഘം താമസിച്ചിരുന്നത് പ്രമുഖരായ ആളുകളും ബിസിനസുകാരും താമസിക്കുന്ന വന്‍കിട ഫ്ളാറ്റുകളിലും വില്ലകളിലുമാണ്. കാറുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കും വീട്ടില്‍ ജോലിക്കായി നില്‍ക്കുന്ന ജോലിക്കാര്‍ക്കും വന്‍തുകയാണ് ശമ്പളം നല്‍കിയിരുന്നുത്. പൂമ്പാറ്റ സിനിയില്‍ നിന്നും വീട്ടുവേലക്കാരും ഡ്രൈവര്‍മാരും പതിനായിരങ്ങളാണ ശമ്പളമായി കൈപ്പറ്റിയിരുന്നത്. മുപ്പത്തെട്ടാം വയസ്സിലും സൗന്ദര്യം നില നിര്‍ത്തുന്നതിനായി ലക്ഷങ്ങളാണ് നഗരത്തിലെ വന്‍കിട ബ്യൂട്ടി പാര്‍ലറില്‍ ചെലവഴിച്ചിരുന്നത്. പല വന്‍കിട ബിസിനസുകാരും ഇവരുടെ ഫ്‌ളാറ്റിലെ രാത്രി സന്ദര്‍ശകരായിരുന്നെന്നും വിവരമുണ്ട്.