ഇപ്പോള്‍ പ്രായം കുറഞ്ഞ ഭര്‍ത്താവുള്ളത് ഫാഷനാണ് ! ഏഴാംക്ലാസുകാരനില്‍ നിന്നു വന്ന വിവാഹാഭ്യര്‍ഥനയെക്കുറിച്ച് പൂനം ബജ്വ…

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പൂനം ബജ്വ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത് തമിഴിലും, തെലുങ്കിലുമാണ്.

വെനീസിലെ വ്യാപാരി, പെരുച്ചാഴി, ചൈന ടൗണ്‍ തുടങ്ങി. സിനിമകളിലാണ് താരം മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലാണ് ഈയടുത്ത് താരം അഭിനയിച്ചത്.

ഇപ്പോഴിതാ പൂനം ബജ്വ ഫില്‍മി ബീറ്റഇന് നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. പഠിക്കാന്‍ അത്ര മിടുക്കിയല്ലായിരുന്നു എന്നാണ് താരം പറയുന്നത്.

പൂനത്തിന്റെ വാക്കുകള്‍ ഇങ്ങനെ…പഠനത്തിന് ശേഷം മോഡലിംഗില്‍ ആയിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിനിടയിലാണ് ഹൈദരാബാദില്‍ നിന്ന് ഒരു കോള്‍ വരുന്നത്.

പുതിയ നായികയെ അവര്‍ അന്വേഷിക്കുന്നുണ്ട്. ആ സമയത്ത് എന്റെ ഒരു സുഹൃത്ത് തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു.

ഭാഷ എനിക്കറിയില്ലായിരുന്നു. പക്ഷെ അവളാണ് തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യൂ വളരെ നല്ലതാണെന്ന് എന്നോട് പറഞ്ഞത്.

രണ്ടോ, മൂന്നോ വര്‍ഷം മാത്രമായിരിക്കും ഞാന്‍ സിനിമയില്‍ നില്ക്കുക എന്നാണ് കരുതിയത്. പക്ഷെ ഇപ്പോള്‍ 17 വര്‍ഷമായി.

എനിക്ക് മനസ്സിലായത് ഭൂരിഭാഗം നായികമാരും നോര്‍ത്ത് ഇന്ത്യയില്‍ നിന്നാണ് വരുന്നതെന്നാണ്. മലയാളത്തില്‍ വെറുതെ ഒരു സിനിമയില്‍ അഭിനയിച്ചിട്ട് കാര്യമില്ല എന്നാണ് ഞാന്‍ കരുതുന്നത്.

വളരെ ഇന്റലിജന്റ് ആയ പ്രേക്ഷകര്‍ ആണ്. ഇന്ത്യയിലെ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. അവരെ പറ്റിക്കാന്‍ പറ്റില്ല.

അതിനാല്‍ തന്നെ ഇവിടെ നിന്ന് കിട്ടുന്ന എന്ത് അംഗീകാരവും വലുതാണ്. മമ്മൂട്ടിയോടൊപ്പമാണ് മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തത്.

മൂന്ന് സിനിമകള്‍. തുടക്കത്തില്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ ഭയം ഉണ്ടായിരുന്നു’.പതിയെ സംസാരിച്ച് തുടങ്ങിയപ്പോള്‍ ഇദ്ദേഹം ഞാന്‍ കരുതിയതിന്റെ വിപരീതമാണെന്ന് മനസ്സിലായി.

മോഹന്‍ലാല്‍ എല്ലാവരെയും ഒരുപോലെ കാണുന്ന ആളാണ്. ലൈറ്റ് ബോയിയോടും പ്രൊഡ്യൂസറോടും എല്ലാം സംസാരിക്കുന്നത് ഒരു പോലെ ആണ്.

നിരവധി പ്രൊപ്പോസലുകള്‍ ഓരോ ദിവസവും വരാറുണ്ടെന്ന് പൂനം പറയുന്നു.മാം നിങ്ങള്‍ ഗ്ലാമറസ് റോളുകള്‍ ചെയ്തോളൂ കുഴപ്പമില്ല ഞാനും അമ്മയും അഡ്ജസ്റ്റ് ചെയ്തോളും എന്ന് വരെ ചിലര്‍ പറയും.

ക്യൂട്ട് ആയി വന്ന മെസേജ് ഒരു ഏഴാം ക്ലാസുകാരന്റേതാണ്. തിരുവനന്തപുരത്ത് നിന്ന് ”മാം എനിക്ക് നിങ്ങളെ വിവാഹം കഴിക്കണം. എനിക്കറിയാം പ്രായ വ്യത്യാസം ഉണ്ടെന്ന്. പക്ഷെ ഇപ്പോള്‍ പ്രായം കുറഞ്ഞ ഭര്‍ത്താവുള്ളത് ഫാഷനാണ്. ഇപ്പോള്‍ എന്റെ കൈയില്‍ പണമില്ല. പണം സമ്പാദിച്ച ശേഷം നിങ്ങളെ നന്നായി നോക്കും എന്ന് പറഞ്ഞു” തനിക്ക് ലഭിച്ച വളരെ നല്ല പ്രൊപ്പോസലാണ് ആ ഏഴാം ക്ലാസുകാരന്റേതെന്നും പൂനം ബജ്വ പറഞ്ഞു.

Related posts

Leave a Comment