പനാജി: അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന കേസിൽ നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കും മുൻ ഭർത്താവ് സാം ബോംബേക്കുമെതിരെ ഗോവ പോലീസ് കുറ്റപത്രം സമർപ്പിച്ചു.
കനക്കോണയിലെ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
അശ്ലീലം, അതിക്രമിച്ച് കടക്കൽ, അശ്ലീല വീഡിയോ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്
2020 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കനക്കോണയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ചപ്പോളി അണക്കെട്ടിന് സമീപം അശ്ലീല വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് കേസ്.
പൂനത്തിനെയും ഭർത്താവിനെയും നേരത്തെ അറസ്റ്റുചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.