വിവാദങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ മുന്നിലാണ് പൂനം പാണ്ഡേ. അർധനഗ്ന ചിത്രങ്ങളുടെ പേരിലാണ് മുൻപൊക്കെ പൂനം വാർത്തകളിൽ നിറഞ്ഞിരുന്നത്. ഇപ്പോൾ ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കെതിരേപരാതിയുമായി എത്തിയിരിക്കുകയാണ് പൂനം.
പൂനം പാണ്ഡെയുടെ ഉടമസ്ഥതയിലുള്ള ഒരു ആപ്പ് കഴിഞ്ഞ വർഷം മാർച്ച് മുതൽ ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് നിയന്ത്രിക്കുന്നത്.
എന്നാല്‍ എതാനും മാസങ്ങള്‍ക്ക് മുമ്പ് രാജ് കുന്ദ്രയുടെ കന്പനിയുമായുള്ള കരാര്‍ താന്‍ റദ്ദാക്കിയെന്നാണ് പൂനം പറയുന്നത്. കരാര്‍ റദ്ദാക്കിയതിനുശേഷവും ഇപ്പോഴും ആപ്പ് സജീവമായി നില്‍ക്കുന്നുവെന്ന് കാട്ടിയാണ് പൂനം പാണ്ഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ആപ്പ് വഴി രാജ് കുന്ദ്ര തന്റെ ഫോണ്‍ നമ്പര്‍ പുറത്തുവിട്ടതുകാരണം തനിക്ക് പല ദുരിതങ്ങളും ഉണ്ടായെന്നും പൂനം പരാതിയിൽ പറയുന്നു. എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ പോലീസ് വിസമ്മതിച്ചതിനേ തുടര്‍ന്നാണ് പൂനം പാണ്ഡെ കോടതിയെ സമീപിച്ചത്.