എ​ന്നെ കൊ​ല്ലാം, ക്രൂ​ശി​ക്കാം, വെ​റു​ക്കാം, പ​ക്ഷേ നി​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന ആ​രെ​യെ​ങ്കി​ലും ര​ക്ഷി​ക്കൂ’: പൂനം പാണ്ഡെ

വ്യാ​ജ മ​ര​ണ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തി​ന് വി​മ​ർ​ശ​നം നേ​രി​ടു​ന്ന​തി​നി​ടെ വൈ​കാ​രി​ക​മാ​യ കു​റി​പ്പു​മാ​യി ന​ടി പൂ​നം പാ​ണ്ഡെ. ത​ന്നെ വെ​റു​ത്താ​ലും വി​മ​ർ​ശി​ക്കു​ന്ന​വ​ർ അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ ര​ക്ഷി​ക്ക​ണ​മെ​ന്ന് താ​രം പ​റ​ഞ്ഞു. ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ​യാ​ണ് ന​ടി​യു​ടെ പ്ര​തി​ക​ര​ണം. സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​നെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു കു​റി​പ്പും താ​രം പോ​സ്റ്റ് ചെ​യ്തു.

ഇ​ന്ത്യ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ക​ണ​ക്കും കു​റി​പ്പി​ലു​ണ്ട്. സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​ന്‍റെ ഭീ​ക​ര​ത വെ​ളി​വാ​ക്കു​ന്ന പോ​സ്റ്റാ​ണി​ത്. നി​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ഇ​ത് പ​ങ്കു​വയ്ക്ക​ണ​മെ​ന്നും പൂ​നം പാ​ണ്ഡേ പ​റ​യു​ന്നു.

എ​ന്നെ കൊ​ല്ലാം, ക്രൂ​ശി​ക്കാം, വെ​റു​ക്കാം, പ​ക്ഷേ നി​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന ആ​രെ​യെ​ങ്കി​ലും ര​ക്ഷി​ക്കൂ’, ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റി​നൊ​പ്പം ന​ടി കു​റി​ച്ചു. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ച്ച​യാ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​നെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യാ​ണ് ന​ടി. സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​നെക്കുറി​ച്ചു​ള്ള ആ​ളു​ക​ളു​ടെ അ​ഭി​പ്രാ​യ​വും ന​ടി പ​ങ്കു​വയ്​ക്കു​ന്നു​ണ്ട്.

സെ​ര്‍​വി​ക്ക​ല്‍ കാ​ന്‍​സ​ര്‍ ബാ​ധി​ച്ച് പൂ​നം പാ​ണ്ഡെ മ​രി​ച്ചു​വെ​ന്ന് അ​വ​രു​ടെ ഔ​ദ്യോ​ഗി​ക ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. സെ​ര്‍​വി​ക്ക​ല്‍ കാ​ന്‍​സ​റി​നെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ല്‍​കാ​നാ​ണ് താ​ന്‍ വ്യാ​ജ മ​ര​ണ​വാ​ര്‍​ത്ത സൃ​ഷ്ടി​ച്ച​തെ​ന്ന് പൂ​നം ഒ​രു ദി​വ​സ​ത്തി​നുശേ​ഷം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ‌

ന​ടി​യു​ടെ പ്ര​വ​ർ​ത്തി തെ​റ്റാ​യ മാ​തൃ​ക​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് താ​ര​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. സെ​ര്‍​വി​ക്ക​ല്‍ കാ​ന്‍​സ​റി​നെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം മി​ക​ച്ച​താ​ണെ​ങ്കി​ലും സ്വീ​ക​രി​ച്ച രീ​തി തെ​റ്റാ​ണെ​ന്നാ​ണ് കൂ​ടു​ത​ൽ പേ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

 

Related posts

Leave a Comment