അടിപൊളി വാ പോവാം… പൈപ്പ് കണക്ഷനില്ലാത്ത വീട്ടില്‍ വെള്ളത്തിന് ബില്ലായി വന്നത് വെറും 2520 രൂപ; സംഭവം തിരുവനന്തപുരത്ത്…

പൈപ്പ് കണക്ഷനില്ലാത്ത വീട്ടില്‍ വെള്ളത്തിന്റെ ബില്ലായി വന്നത് വെറും 2520 രൂപ. പോത്തന്‍കോട് മംഗലപുരം കാരമൂട് വെഞ്ഞാറവിള വീട്ടില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിയുള്ള വനജയുടെ വീട്ടിലാണ് ഈ അദ്ഭുത സംഭവം നടന്നത്. പേര്, കണ്‍സ്യൂമര്‍ നമ്പര്‍, മീറ്ററര്‍ നമ്പര്‍ എല്ലാം ജലവകുപ്പിന്റെ ബില്ലിലുണ്ട്.

കുടിവെള്ള പൈപ്പിന് അഞ്ചു വര്‍ഷം മുന്‍പ് അപേക്ഷ നല്‍കിയെങ്കിലും അനുവദിച്ചില്ല. പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷനും ഉത്തരവിറക്കിയിട്ടും മീറ്ററോ പൈപ്പോ സ്ഥാപിച്ചിട്ടില്ല.

ഇവരുടെ പേരും മേല്‍വിലാസവും മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോയെന്നതും കണ്ടെത്തേണ്ടതുണ്ട്.

വഴിക്കും വെള്ളത്തിനുമായി വര്‍ഷങ്ങളായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല.അയല്‍ വീടുകളില്‍ നിന്നാണ് ഇപ്പോള്‍ വെള്ളമെടുക്കുന്നത്.

സഹോദരിയുടെ മകനാണ് ഇവരുടെ കൂട്ടിനായുള്ളത്. ഇയാളും ഭിന്നശേഷിക്കാരനാണ്. ഇടിഞ്ഞു വീഴാറായ വീട്ടിലാണ് ഇവരുടെ താമസം.

അതിനാല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് കൊടുക്കണമെന്നുള്ള കമ്മീഷന്‍ ഉത്തരവും പഞ്ചായത്ത് മാനിച്ചിട്ടില്ല. ഈ അവസരത്തിലാണ് ജലവകുപ്പിന്റെ പുതിയ തമാശ.

Related posts

Leave a Comment