തൃശൂർ: തിരുവന്പാടി ദേവസ്വം പൂരത്തിന് ഒരുക്കിയ നടുവിലാൽ പന്തൽ ഗിന്നസ് ബുക്കിലേക്ക്. 110 അടി ഉയരത്തിൽ തഞ്ചാവൂർ ക്ഷേത്ര മാതൃകയിൽ നിർമിച്ച പന്തലിനാണ് അംഗീകാരം. ഇതു സംബന്ധിച്ച രേഖകൾ ഇന്നു ഗിന്നസ് പ്രതിനിധികൾ നടുവിലാൽ പന്തലിൽ എത്തി ദേവസ്വം പ്രതിനിധികൾക്കു കൈമാറും.
അനേകം പ്രത്യേകതകൾ നിറഞ്ഞതാണ് നടുവിനാൽ പന്തലെന്നു പ്രതിനിധികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 150 തൊഴിലാളികളുടെ ഒരു മാസത്തെ അധ്വാനമാണിത്. പൂർണമായും ഫൈബർ നിർമിതമാണെന്നതും പ്രത്യേകതയാണ്.
പത്രസമ്മേളനത്തിൽ തിരുവന്പാടി ദേവസ്വം പ്രസിഡന്റ് പ്രഫ. പി. ചന്ദ്രശേഖരൻ, പത്മശ്രീ ഡോ. ടി.എ. സുന്ദർ മേനോൻ, ഗിന്നസ് സെബാസ്റ്റ്യൻ, പന്തലിന്റെ ശില്പി വിയ്യൂർ ലക്ഷ്വറി ഇവന്റ്സ് ഉടമ ശിവ മധു എന്നിവർ പങ്കെടുത്തു.