തൃശൂർ: പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണർ അങ്കിത് അശോകനെതിരെ നടപടിയെടുക്കുന്നത് ശരിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹം മുകളിൽ നിന്നു കിട്ടിയ നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിച്ചത്. അത്തരത്തിൽ അന്വേഷണം കമ്മീഷണറിൽ മാത്രം ഒതുക്കുന്നത് ശരിയല്ല.
പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണമോ അതിലും വലിയ അന്വേഷണമോ നടത്തുന്നതിൽ തെറ്റില്ല. പക്ഷേ ആരും അന്വേഷണം തടസപ്പെടുത്തരുത്.
തന്നെ പോലൂം മുക്കാൽ മണിക്കൂറോളം പോലീസുകാർ തടഞ്ഞു വച്ചു. പല പോലീസുകാരെയും വിളിച്ചപ്പോൾ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണെന്നാണ് പറഞ്ഞത്. പാതിരാത്രിയിൽ എന്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണെന്ന് മനസിലാകുന്നില്ല.
എന്തായാലും പൂരം കലക്കിയതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിന് നിർദ്ദേശം നൽകിയവരെ കുറിച്ചും അന്വേഷണം നടത്തണം. പോലീസ് അവരോട് പറഞ്ഞ ചുമതലകൾ മാത്രമാണ് നിർവഹിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ ഇപ്പോൾ പൂരം കലക്കൽ മാത്രമായി ചർച്ച. മൂന്നു മുന്നണികളുടെയും പ്രധാന വിഷയം പൂരമാണ്.