തൃശൂര്‍; ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ഈ വര്‍ഷം ആഘോഷിക്കില്ല. ആചാരാനുഷ്ടാനങ്ങള്‍ അഞ്ച് പേര് മാത്രം ചേര്‍ന്ന് നടത്തും. മന്ത്രി വി.എസ്. സുനില്‍ കുമാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്.
നേരത്തെ പൂരം നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തിലാണ് ഇത് ഒഴിവാക്കിയത്. 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ-ചൈന യുദ്ധകാലത്താണ് തൃശുപൂര് പൂരം ഇതിനു മുന്‍പ് മുടങ്ങിയത്.