തൃശൂർ: തൃശൂർ പൂരത്തെ അധിക്ഷേപിച്ചു ഫേസ്ബുക്കിൽ കുറിപ്പിട്ട യുവാവിന്റെ ജോലി പോയി. കെ.പി. ഫഹദ് എന്ന യുവാവിനെയാണു തൊഴിലുടമ ജോലിയിൽനിന്നു പിരിച്ചുവിട്ടത്.
കഴിഞ്ഞ ദിവസം ഫഹദിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ പൂരപ്രേമികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇയാൾ ഉപയോഗിച്ച വാക്കുകളുടെ സ്ക്രീൻ ഷോട്ട് ഉപയോഗിച്ചായിരുന്നു പ്രതിഷേധം. മാരുതി സുസുക്കിയുടെ എഎം മോട്ടേഴ്സിലായിരുന്നു ഇയാൾ ജോലി ചെയ്തത്.
പൂരപ്രേമികൾ ഓഫീസിലടക്കം വിളിച്ചു പ്രതിഷേധം അറിയിച്ചതോടെ ഇയാളെ ജോലിയിൽനിന്നു പുറത്താക്കിയതായി കന്പനി അറിയിച്ചു. സ്ഥാപനത്തിനു ചീത്തപ്പേരുണ്ടാക്കിയെന്നു ഫഹദിനെ സ്ഥാപനം പുറത്താക്കിയത്.